ഇടുക്കി ജില്ലയിൽ കോവിഡിന്റെ പശ്ചാത്തലത്തില്‍ നിശ്ചയിച്ചിരിക്കുന്ന ഹോട്ട്സ്പോട്ടിൽ നിന്ന് തൊടുപുഴയിലെ കുമ്പംകല്ല് ഉൾപ്പെടുന്ന വാർഡ് ഒഴികെ നഗരസഭാ പരിധിയെയും അടിമാലിയെയും ഒഴിവാക്കിയതായി ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു. കുമ്പംകല്ലിലും ഹോട്ട്സപോട്ടായി നിശ്ചയിച്ചിട്ടുള്ള മറ്റിടങ്ങളിലും കർശന നിയന്ത്രണങ്ങൾ തുടരും.
ജില്ലയിലെ മറ്റിടങ്ങളിലെ ഇളവുകൾ:
പലവ്യഞ്ജനം, പച്ചക്കറി, പാൽ, പഴം എന്നിവ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, നിർമാണ സാമഗ്രികൾ വില്‍ക്കുന്ന കടകൾ (മണൽ, കമ്പി, സിമന്റ്, സാനിട്ടറി, ഇലക്ട്രിക്കൽ, പെയിന്റ്), ബുക്ക്സ്റ്റാൾ, കാർഷിക ഉപകരണങ്ങൾ, വളം, കീടനാശിനി, വൈദ്യുതി മോട്ടോർവില്പന കടകൾ, കണ്ണട കടകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. റോഡ് നിർമാണം, ടാറിംഗ്, മറ്റ് പൊതുനിർമാണ പ്രവർത്തനങ്ങൾ, വീട് നിർമാണം, ക്വാറികൾ, കൃഷി എന്നിവയ്ക്ക് അനുമതി ഉണ്ട്.
ഇളവുകൾ ലഭിച്ച കടകൾക്ക് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് അനുവദനീയ പ്രവർത്തന സമയം. എന്നാൽ ആളുകൾ കൂട്ടമായി എത്തുന്ന സ്വർണം, വസ്ത്രം എന്നി കടകളും ഷോപ്പിംഗ് മാളുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയും തുറക്കാൻ പാടില്ല. ഹോട്ടലുകളിൽ പാഴ്സൽ അനുവദിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.