11 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 11, 2024
October 9, 2024
October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 7, 2024
October 7, 2024

കൊല്ലത്ത് വീട് കയറി ആക്രമണം: മൂന്നു പേർക്ക് പരിക്ക്

Janayugom Webdesk
കണ്ണനല്ലൂർ
September 20, 2024 8:55 pm

കൊല്ലം നെടുമ്പന മുട്ടയ്ക്കാവിൽ വീട് കയറി നടത്തിയ ആക്രമണത്തിൽ മാതാപിതാക്കളും മകനും ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. നെടുമ്പന മുട്ടയ്ക്കാവ് കോയിക്കവിള പുത്തൻവീട്ടിൽ അബ്ദുൽ സലാം (63), ഭാര്യ ശോഭിത (52), മകൻ അനസ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ അനസിന്റെ പരിക്ക് ഗുരുതരമാണ്.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ മുട്ടയ്ക്കാവ് പാകിസ്ഥാൻ മുക്കിനടുത്തായിരുന്നു സംഭവം. സഹോദരൻമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടിന് നേരേ കല്ലേറും ആക്രമണവും നടത്തിയത്. അനസിനെ ആക്രമിക്കുന്നതു കണ്ട് തടസം പിടിക്കാനെത്തിയപ്പോഴാണ് മാതാപിതാക്കൾക്ക് പരിക്കേറ്റത്. കണ്ണനല്ലൂർ പൊലീസിൽ വിവരം അറിയിച്ച ശേഷം പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നബിദിന ആഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച നടന്ന അന്നദാനവുമായി ബന്ധപ്പെട്ട വിഷയമാണ് ആക്രമണത്തിൽ കലാശിച്ചത്. കണ്ണനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.