വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയത്തെ അനുകൂലിച്ച് ജുഡീഷ്യറി കമ്മിറ്റി. കമ്മിറ്റിയുടെ ഭൂരിപക്ഷ വോട്ടും പ്രമേയത്തെ അനുകൂലിച്ച് നല്‍കിയതോടെ ട്രംപ് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. 41 അംഗ ജുഡീഷ്യല്‍ കമ്മിറ്റിയില്‍ 23 പേര്‍ ട്രംപിനെതിരായ ആരോപണങ്ങള്‍ അംഗീകരിച്ചു. 17 പേര്‍ പ്രമേയത്തെ എതിര്‍ത്തു വോട്ട് ചെയ്തു.ഇനി മുഴുവന്‍ അംഗ ജനപ്രതിനിധി സഭയില്‍ പ്രമേയം അവതരിപ്പിച്ച് പാസാക്കണം. 435 അംഗ ജനപ്രതിനിധി സഭയില്‍ 233 സീറ്റും ഡെമോക്രാറ്റുകള്‍ക്കാണ്. 197 സീറ്റുകള്‍ റിപ്ലബിക്കന്‍ പാര്‍ട്ടിക്കും.
സഭയില്‍ സമര്‍പ്പിച്ച 300 പേജുള്ള റിപ്പോര്‍ട്ടില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനെതിരേ കേസെടുക്കാന്‍ ഉക്രൈനു മേല്‍ സമ്മര്‍ദം ചെലുത്തിയത് യു.എസിന്റെ രാജ്യരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് കുറ്റപ്പെടുത്തുന്നു. പ്രസിഡന്റ് രാജ്യതാല്‍പര്യത്തെക്കാള്‍ സ്വന്തം രാഷ്ട്രീയ താല്‍പര്യത്തിനാണ് പ്രാധാന്യം നല്‍കിയത്. ഇംപീച്ച്‌മെന്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാതെയും സാക്ഷികള്‍ ഹാജരാകുന്നത് തടഞ്ഞും അവരെ ഭീഷണിപ്പെടുത്തിയും തടസങ്ങളുണ്ടാക്കിയത് വലിയ കുറ്റം തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
you may also like this video
ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം പാസാകുമെന്ന് ഇതോടെ ഉറപ്പായി.ട്രംപിനെതിരെ പാസാക്കിയ പ്രമേയം സെനറ്റില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ശിക്ഷ വിധിക്കാനാവൂ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയില്‍100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി വിചാരണ ചെയ്യും. അഞ്ച് വിചാരണയുണ്ട്. ഇതിന് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചാല്‍ ശിക്ഷ വിധിക്കാം. പക്ഷേ സെനറ്റില്‍ ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.