October 3, 2022 Monday

Related news

August 29, 2022
July 28, 2022
February 11, 2022
November 15, 2021
August 15, 2021
March 13, 2021
February 14, 2021
January 13, 2021
January 4, 2021
December 21, 2020

‘ഗുരുവായൂരപ്പ’നെ ഇനി സർക്കാർ സംരക്ഷിക്കും 

Janayugom Webdesk
തൃശൂർ
September 27, 2020 6:22 pm

മണ്ണിൽ നിർമിച്ച പഴയവീട് മഴയിൽ നിലം പൊത്തി. തകർന്ന പുരയിൽ നിന്നും മിച്ചം ലഭിച്ചത് കുറച്ച് ഓടുകളും കുടുംബാംഗങ്ങളുടെ ജീവനും മാത്രം.   പഴയന്നൂർ വടക്കേത്തറ സ്വദേശിയായ  ഗുരുവായൂരപ്പന് മഴക്കാലം നൽകിയ ദുരിതങ്ങളിൽ നിന്ന് കരകയറ്റുവാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ഗുരുവായൂയൂരപ്പനും കുടുംബത്തിനും താമസിക്കാനുള്ള വീടിന്റെ നിർമാണം  സർക്കാർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രതീക്ഷകൾ അസ്തമിച്ചു എന്ന് കരുതിയ ഘട്ടത്തിലാണ് സർക്കാരിന്റെ പിന്തുണ ഈ നിർധന കുടുംബത്തെ തേടിയെത്തുന്നത്.

64 വയസ്സു കഴിഞ്ഞ ഗുരുവായൂരപ്പൻ ചുമട്ടു തൊഴിൽ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്.രോഗിയായതോടെ തൊഴിലെടുക്കാൻ പറ്റാതെയായി. ഭാര്യയും മകനും കൂലിപ്പണി ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.  വടക്കേത്തറ വില്ലേജിൽ 3.5 സെന്റ് സ്ഥലം മാത്രമാണ് ഇവർക്ക്  സ്വന്തമായുള്ളത്.

പത്ര മാധ്യമങ്ങളിൽ വന്ന  വാർത്ത കണ്ട്  ജില്ലാ കലക്ടർ എസ് ഷാനവാസ് പഴയന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം പത്മകുമാറിനെ വിളിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുകയായിരുന്നു.

Eng­lish sum­ma­ry: House for Guru­vay­oorap­pan from Thrissur

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.