June 29, 2022 Wednesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

പൗരത്വനിയമത്തിനെതിരെ വീടുകയറി രാജ്യവ്യാപക പ്രചരണം; പുറത്തുവരുന്നത് ഹിന്ദുത്വ ഫാസിസത്തിന്റെ മുസ്ലീം വിരുദ്ധത, ഗവര്‍ണര്‍ പദവി ആവശ്യമില്ല

By Janayugom Webdesk
January 19, 2020

പല സംസ്ഥാനങ്ങളിലേയും ഗവർണർമാരുടെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ട അവസ്ഥയിലെത്തിയിരിക്കുന്നുവെന്ന് സിപിഐ (എം)ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ (എം) കേന്ദ്ര കമ്മറ്റിതീരുമാനങ്ങൾ വിശദീകരിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഗവർണർ ഇന്ത്യൻ ഭരണഘടന വായിക്കണമെന്ന് മാത്രമെ പറയാനുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി വീടുകയറി പ്രചരണം നടത്തുവാനാണ് പാർട്ടി തീരുമാനം. എൻആർസിയുടെ ആദ്യഘട്ടമാണ് എൻപിആറെന്നും എൻപിആറിനായി ആരും വിവരങ്ങൾ നൽകരുതെന്നും യെച്ചൂരി പറഞ്ഞു. സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാം എന്നാൽ എൻപിആറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകരുതെന്ന് പ്രചാരണം നടത്തും. പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങൾക്കെതിരെയുള്ള പൊലീസിന്റെ അതിക്രമത്തെ കേന്ദ്രകമ്മറ്റി അപലപിക്കുന്നതായും പ്രതിഷേധങ്ങൾ സമാധാനപരമാണെന്നും ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഭാഷ പ്രതികാരത്തിന്റെതാണ്. പൊലീസ് വസ്തുവകകൾ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. എന്നാൽ നിരപരാധികളുടെ മേൽ കുറ്റം ചാർത്തുന്നു. സ്വതന്ത്ര ഇന്ത്യയിൽ ഇതിനുമുമ്പ് ഇത്തരമൊന്നുണ്ടായിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.

രാജ്യത്തെ ഡിറ്റൻഷൻ ക്യാമ്പുകളെല്ലാം ഇല്ലാതെയാക്കണ. പുതിയ ഡിറ്റൻഷൻ സെന്ററുകൾ ഉണ്ടാക്കുന്നതിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണം. സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിർദ്ദേശം തള്ളണമെന്നും യെച്ചൂരി വ്യക്തമാക്കി. ആർമി കമാന്റർ രാഷ്ട്രീയം കളിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിൽ ഇത് അംഗീകരിക്കാനാകില്ല. കാശ്മീരിലെ എല്ലാ രാഷ്ട്രീയ തടവുകാരേയും മോചിപ്പിക്കണം. ആശയവിനിമയ സംവിധാനങ്ങൾ പുനസ്ഥാപിക്കുകയും ഗതാഗത സംവിധാനം പഴയരൂപത്തിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മോഡിയുടെ കീഴിൽ ഇന്ത്യ സാമ്പത്തിക തകർച്ചയിലാണ്. തൊഴില്ലായ്മ ഏറ്റവും വലിയ അളവിലാണ്. കേരളത്തോട് സാമ്പത്തികമായ വിവേചനമാണ് കേന്ദ്രം കാണിക്കുന്നത്. കേന്ദ്ര സർക്കാർ ഭരണഘടനയിലല്ല വിശ്വസിക്കുന്നത്, പകരം രാഷ്ട്രീയ നീക്കങ്ങളിൽ മാത്രമാണ്. സംയുക്തമായി നടത്തുന്ന മുഴുവൻ സമരങ്ങൾക്കും സിപിഐ (എം)പിന്തുണ നൽകും. സംയുക്ത സമരം തെരഞ്ഞെടുപ്പ് സഖ്യമല്ലെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാതെ കൂടുതൽ മെച്ചപ്പെട്ട ഇന്ത്യയുണ്ടാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

 

Eng­lish sum­ma­ry: House-wide nation­wide cam­paign against cit­i­zen­ship law

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.