June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

തൊഴിലുറപ്പ് ജോലിക്കിടയില്‍ തെങ്ങ് മറിഞ്ഞു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

By Janayugom Webdesk
January 28, 2020

തെങ്ങ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൊഴിലുറപ്പ് ജോലിക്ക് എത്തിയവർക്കിടയിലേക്ക് ഉണങ്ങി നിന്ന തെങ്ങ് വീണാണ് അപകടം നടന്നത്. അപകടത്തിൽ കുലശേഖരമംഗലം കൊടൂപ്പാടം നാലുപടവിൽ തങ്കച്ചന്റെ ഭാര സോളി(46) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ടെയാണ് സംഭവം. ഊണ് കഴിഞ്ഞ് തൊഴിലാളികൾ പണി തുടങ്ങുമ്പോഴേക്കും അടുത്ത പുരയിടത്തിലെ തെങ്ങ് നിലംപതിച്ചു. സോളിക്കും, സുശീല എന്ന സ്ത്രീയ്ക്കും ഓടി രക്ഷപെടാനായില്ല. ഇരുവരും തെങ്ങിനടിയിൽപ്പെട്ടു. ഇരുവരേയേും ഉടനെ തന്നെ ചമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സോളിയുടെ ജീവൻ രക്ഷിക്കാനായില്ല. സുശീലയുടെ കാലുകൾക്കാണ് പരിക്കേറ്റത്.

Eng­lish sum­ma­ry: house wife acci­dent death

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.