ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മയുടെ മൃതദേഹം കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തി

Web Desk

വിഴിഞ്ഞം

Posted on December 20, 2018, 11:16 pm

ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മയുടെ മൃതദേഹം കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തി. അരുമാനൂര്‍ മണലിത്തോട്ടം വീട്ടില്‍ പരേതനായ ഹരിദാസിന്റെ ഭാര്യ ഗിരിജ (56) യുടെ മൃതദേഹമാണ് ഇന്ന് വൈകിട്ട് 6 മണിയോടെ കല്ലുമുക്ക് ഭാഗത്തെ കടല്‍തീരത്ത് അടിഞ്ഞ നിലയില്‍ കണ്ടത്. ആദ്യം അജ്ഞാത മൃതദേഹമെന്നാണ് കരുതിയതെങ്കിലും കാഞ്ഞിരംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

മാനസിക പ്രശ്‌നമുള്ള ഇവരെ വൈകിട്ട് 4 മണിവരെ വീട്ടില്‍ കണ്ടതായി ബന്ധുക്കള്‍ മൊഴി നല്കി, പൊലീസ് പറഞ്ഞു. ഇവരുടെ ആഭരണങ്ങള്‍ വീട്ടിനുള്ളില്‍ ഊരിവെച്ച നിലയില്‍ കണ്ടതായും മൃതദേഹം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയതായും അസ്വാഭാവിക മരണത്തിന് കേസെടുത്തായും കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു.