Tuesday
16 Jul 2019

വീട്ടമ്മ തലക്കടിയേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ

By: Web Desk | Saturday 11 May 2019 2:51 PM IST


മാനന്തവാടി: കൊയിലേരിക്കടുത്ത് വള്ളിയൂർക്കാവ് താന്നിക്കലിൽ  മുയൽക്കുനി രുഗ്മണി  (55)  വീട്ടിനുള്ളിൽ തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ  ഭർത്താവ് ചന്ദ്രനെ മാനന്തവാടി സി.ഐ. പി.കെ. മണിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. ഭാര്യയുടെ മരണം കൊലപാതകമാണന്ന സംശയത്തെ തുടർന്നാണ്   ഭർത്താവും കനറാ ബാങ്ക് മുൻ മാനേജറുമായ  ചന്ദ്രനെ കഴിഞ്ഞ ദിവസം മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തത്.  വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് രുഗ്മണി  മരിച്ചത്.
രാവിലെ മൃതദേഹം കാണാനെത്തിയ നാട്ടുകാരിൽ ചിലരും രുഗ്മണിയുടെ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനാൽ മാനന്തവാടിയിൽ നിന്നും  പോലീസ് സ്ഥലത്തെത്തി. മരണം  തലക്കടിയേറ്റാണന്ന് പോലിസ് പറഞ്ഞു. തലയക്ക് അടിക്കാൻ ഉപയോഗിച്ച വിറക് വീടിന്റെ പിൻഭാഗത്ത് നിന്ന് കണ്ടെത്തി. .കുടുംബ വഴക്കിനിടെ  വിറക് കൊണ്ട് തലയുടെ പിന്നിൽ അടിച്ചപ്പോൾ  അബദ്ധത്തിൽ മരണം സംഭവിച്ചതാണന്ന് ചന്ദ്രൻ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു.
Related News