വെഞ്ഞാറമ്മൂട്ടില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. വെഞ്ഞാറമ്മൂട് സ്വദേശി മുരളിയുടെ ഭാര്യ ഓമനയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച വൈകിട്ട് നാലു മണിയോടെയാണ് വീടിന് അമ്പത് മീറ്റര്‍ അകലെയുള്ള റബ്ബര്‍ പുരയിടത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണി വരെ ഓമന വീട്ടിലുണ്ടായിരുന്നുവെന്നാണ് ഓമനയുടെ മകള്‍ പൊലീസിന് നല്‍കിയ മൊഴി. ഉച്ചഭക്ഷണം കഴിഞ്ഞ് താൻ ഉറങ്ങാൻ പോകുമ്പോള്‍ അമ്മ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ഉറക്കമുണര്‍ന്ന് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടതെന്നും മകള്‍ പറയുന്നു.
വെഞ്ഞാറമ്മൂട് എസ് ഐ മധുവിന്റെ നേതൃത്വത്തിലെത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.