കൊല്ലത്ത് മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട ശേഷം യുവാവ് കിണറ്റിൽ ചാടി; രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോള്‍ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

Web Desk

കൊല്ലം

Posted on July 01, 2020, 10:50 am

ആത്മഹത്യ ചെയ്യാനായി കിണറ്റിൽ ചാടിയ യുവാവ് സ്വയം രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോൾ ഭാര്യ ആത്മഹത്യ ചെയ്ത നിലയിൽ. കൊല്ലം ചിതറ ഭജനമഠം പുതുശ്ശേരിയിലാണു സംഭവം നടന്നത്. മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട ശേഷം യുവാവ് കിണറ്റിൽ ചാടുകയായിരുന്നു. ഒടുവിൽ സ്വയം രക്ഷപ്പെട്ട് കിണറ്റിൽ നിന്ന് കരകയറി യുവാവ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അശ്വതി ഭവനിൽ രഞ്ജിത്തിന്റെ ഭാര്യ അശ്വതി (26) ആണു മരിച്ചത്. പൊലീസ് നോക്കി നിൽക്കെ രഞ്ജിത്ത് സ്ഥലത്തു നിന്നു ബൈക്കിൽ കടന്നു.
ഇന്നലെ മദ്യപിച്ചെത്തിയ രഞ്ജിത്ത് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റിൽ ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തുടർന്നു കിണറ്റിൽ നിന്നു സ്വയം കയറിയ രഞ്ജിത്ത് വീട്ടിൽ കയറിയപ്പോൾ അശ്വതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അശ്വതി മരിച്ചു. മക്കൾ: വൈഷ്ണവ്, വൈശാഖ്.

you may also like this video