February 9, 2023 Thursday

Related news

November 1, 2022
October 25, 2022
August 15, 2022
July 19, 2022
April 28, 2022
April 1, 2022
February 16, 2022
January 30, 2022
January 28, 2022
January 25, 2022

ഭര്‍തൃഗൃഹത്തില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
പയ്യോളി
April 14, 2020 9:00 am

ഭര്‍തൃഗൃഹത്തില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങല്‍ കോട്ടക്കല്‍ എംഎ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഷര്‍മില ഷെറിന്‍(24) ആണ്‌ മരിച്ചത്‌. ശനിയാഴ്‌ച വൈകീട്ടോടെ ഇവരുടെ കിടപ്പു മുറിയിലാണ് ഷർമില തൂങ്ങി മരിച്ചത്.

വടകര ഏറാമല സ്വദേശിനിയായ ഷര്‍മില തിക്കോടി കോടിക്കല്‍ പോക്കര്‍ വളപ്പില്‍ ജംഷീറിന്റേയും വിവാഹം കഴിഞ്ഞിട്ട്‌ നാല്‌ വര്‍ഷമായി. വിദേശത്തായിരുന്ന ഭര്‍ത്താവ്‌ ഏതാനും മാസമായി നാട്ടിലുണ്ട്‌. മരണത്തിയില്‍ യുവതിയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്‌. ഇതോടെ പൊലീസ്‌ അന്വേഷണം തുടങ്ങി. കോഴിക്കോട്‌ മെഡിക്കല്‍ കോളെജില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയതിന്‌ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. ഇവര്‍ക്ക്‌ ഒരു വയസുള്ള മകനുണ്ട്‌.

Eng­lish sum­ma­ry: house wife sui­cide death

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.