Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

കൊല്ലം

July 20, 2021, 11:01 am

കൊല്ലം വിളക്കുടിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ, ഭർത്താവ് കസ്റ്റഡിയിൽ

Janayugom Online

കൊല്ലം വിളക്കുടിയില്‍ ഭർതൃഗൃഹത്തിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. വിളക്കുടി സ്വദേശിയും റെയിൽവേയിൽ ഉദ്യോഗസ്ഥനുമായ ജോമോനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീധന പീഡനത്തെത്തുടർന്ന് ഭർത്താവ് കൊന്നതാണെന്ന് ആരോപിച്ച് കുടുംബം എസ് പിയ്ക്ക് പരാതി നൽകി. തുടര്‍ന്നാണ് ജോമോനെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ചയാണ് ജോമോന്റെ ഭാര്യ ജയയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജയയെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു.സ്ത്രീധനത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജയയും ഭർത്താവും ഭർതൃമാതാവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് സമീപവാസികൾ പറയുന്നത്. യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസവും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായും പറയപ്പെടുന്നു.

കുളിമുറിയിൽ കയറി ഏറെ നേരം കഴിഞ്ഞും ജയ പുറത്തിറങ്ങാതിരുന്നതോടെ കുട്ടികൾ ബഹളം വെയ്ക്കുകയായിരുന്നു.തുടർന്ന് അയൽവാസികൾ എത്തി വാതിൽ തകർത്ത് നോക്കിയപ്പോൾ ജയയെ ബോധരഹിതയായ് കണ്ടെത്തി.ഉടൻ തന്നെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാന്നായില്ല.

Eng­lish summary:house wife’s death in Kollam

You may also like this video: