നടപ്പാതയെങ്കിലും വെറുതേ വിടൂ! സിഗ്നലിൽ നിയമലംഘനം നടത്തിയ ബൈക്ക് യാത്രികരെ തടഞ്ഞ് വീട്ടമ്മയുടെ പോരാട്ടം- വീഡിയോ കാണാം

Web Desk

പുണെ

Posted on February 24, 2020, 12:23 pm

ഒരു മിനിറ്റുപോലും സിഗ്നലിൽ കാത്തു നിൽക്കാൻ തയ്യാറല്ലാത്ത ബൈക്ക് യാത്രികർക്ക് മുട്ടൻ പണി കൊടുത്ത വീട്ടമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിരക്ക് മറികടക്കാൻ നടപ്പാതയിലൂടെ ബൈക്കുമായെത്തിയവരെ തടഞ്ഞ് ഒറ്റയാൾ പോരാട്ടം നടത്തുകയാണ് ഈ വീട്ടമ്മ. പുണെയിലാണ് സംഭവം. ട്രാഫിക് പൊലീസ് ചെയ്യേണ്ട നിയമ സംരക്ഷണം മുതിർന്ന വീട്ടമ്മ ഏറ്റെടുത്തതിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് നേടുന്നത്.

മിക്ക സ്ഥലങ്ങളിലും കണ്ടു വരുന്ന പ്രവണതയാണ് ട്രാഫിക് സിഗ്നലിൽ പച്ച തെളിയാൽ കാത്തു നിൽക്കാതെ ഉള്ള സ്ഥലത്തു കൂടെ ഇരുചക്രവഹനം കുത്തി തിരികി കയറ്റുന്നതും ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്നതും. മിക്ക ഇരുചക്രവാഹനക്കാരും കാൽ നടയാത്രികർക്ക് പോകാനുള്ള പാതയിലൂടെ വണ്ടി ഉരുട്ടി കയറ്റി മുന്നിലെത്താൻ വ്യഗ്രത കാണിക്കാറാണ് പതിവ്. ഇതിനെതിരെയാണ് പുണെയിൽ വീട്ടമ്മ ഒറ്റയാൾ പോരാട്ടം നടത്തിയിരിക്കുന്നത്. നടപ്പാതയിലൂടെ വണ്ടി ഉരുട്ടി വന്ന ബൈക്ക് യാത്രക്കാർക്ക് മുന്നിലേക്ക് സധൈര്യം കയറി നിന്ന് നടപ്പാതയെങ്കിലും വെറുതെവിടൂ എന്ന് വീട്ടമ്മ പറയുകയാണ്.

വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായതോടെ മറ്റ് പലസ്ഥലങ്ങളിലും ഇത്തരത്തിൽ നടന്നിട്ടുള്ള നിയമലംഘനങ്ങളുടെ വീഡിയോ ആളുകൾ ഷെയർ ചെയ്യുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ പൊലീസ് ഇടപെടലുകൾ ഉണ്ടാവാത്തതാണ് മിക്കവരും വീണ്ടും വീണ്ടും ഇത് ആവർത്തിക്കാൻ കാരണം എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

Eng­lish Sum­ma­ry: House wife’s protest against traf­fic vio­la­tion

You may also like this video