20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 19, 2024
August 6, 2024
June 20, 2024
May 23, 2024
July 30, 2023
June 9, 2022
May 11, 2022
April 16, 2022
April 14, 2022
April 12, 2022

വാരണാസിയിൽ വീടുകൾ തകർന്ന് വീണു; അ‍ഞ്ച് പേരെ രക്ഷിച്ചു

Janayugom Webdesk
വാരാണസി
August 6, 2024 2:37 pm

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ രണ്ട് പഴയ വീടുകൾ ചൊവ്വാഴ്ച തകർന്ന് വീണു. ഖോയ ഗാലി ചൗക്ക് മേഖലയിൽ 70 വർഷത്തിലധികം പഴക്കമുള്ള രണ്ട് വീടുകളാണ് തകർന്നു വീണത്. അഞ്ച് പേരെ രക്ഷപ്പെടുത്തിയെന്നും മൂന്നു പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.

കനത്ത മഴയെത്തുടർന്ന് കെട്ടിടം തകർന്നു വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നു. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘം അഞ്ച് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാക്കിയായ മൂന്നുപേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. പൊലീസ്, എൻഡിആർഎഫ്, ഡോക്ടർമാർ, ഡോ​ഗ് സ്ക്വാഡ് എന്നിവർ ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.

Eng­lish Sum­ma­ry: Hous­es col­lapsed in Varanasi; Five peo­ple were rescued
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.