Web Desk

തലശ്ശേരി

October 07, 2020, 2:19 pm

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു

Janayugom Online

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന നിട്ടുരിലെ വീട്ടമ്മ ഇന്നലെ രാത്രി മരണപ്പെട്ടു .കൊടുവള്ളി ചിറമ്മലിലെ ചെറിയ മഠത്തിൽ സഫിയ (60)യാണ് പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ മരണപ്പെട്ടത് .സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം പിടിപെട്ടതെന്ന് സൂചനയുണ്ട്.ഇ വ രു ടെ മക്കളിൽ ഒരാൾക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നത്രെ. ഇക്കഴിഞ്ഞ 27 ന് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പരിശോധിച്ചപ്പോഴാണ് രോഗബാധ കണ്ടെത്തിയത് .

തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സിക്കവേ രോഗം മൂർഛിച്ചു.  തുടർന്ന് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.  നേരത്തെ തന്നെ ഷുഗറും പ്രഷറും അലട്ടിയിരുന്നു. പരേതനായ മൂസ് യുടെ ഭാര്യയാണ് മുതസ് .ഷബിന, ഷാജഹാൻ മക്കളും അസ്കർ (ഷാർജ), സക്കറിയ (സെൽഫി മെഡിക്കൽ സ് ) ‘റമിഷ മരുമക്കളുമാണ് .സംസ്കാരം തലശ്ശേരി ഹോളോവേ റോഡിലുള്ള മുഖ്ദാർ പള്ളിയിൽ.

ENGLISH SUMMARY: house­wife dead at kannur

YOU MAY ALSO LIKE THIS VIDEO