March 25, 2023 Saturday

Related news

March 22, 2023
March 21, 2023
March 21, 2023
March 21, 2023
March 20, 2023
March 20, 2023
March 19, 2023
March 19, 2023
March 18, 2023
March 17, 2023

കോവളത്ത് റേസിങ്; ബൈക്കിടിച്ച് മരിച്ച വീട്ടമ്മയ്ക്ക് പിന്നാലെ പരിക്കേറ്റ യുവാവും മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 29, 2023 4:32 pm

കാേവളം ബൈപ്പാസിൽ പാച്ചല്ലൂർ തോപ്പടിയിൽ റേസിങ് ബൈക്കിടിച്ച് വീട്ടമ്മയ്ക്കും ബെെക്ക് ഓടിച്ചിരുന്ന യുവാവിനും ദാരുണാന്ത്യം. പനത്തുറ തുരുത്തി കോളനിയിൽ മത്സ്യത്തൊഴിലാളിയായ അശോകന്റെ ഭാര്യ സന്ധ്യ(52), ബെെക്ക് ഓടിച്ചിരുന്ന പട്ടം പൊട്ടകുഴിയിൽ റിട്ടേര്‍ഡ് പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ ബിനു, ഷെെൻ ദമ്പതികളുടെ ഏക മകൻ അരവിന്ദ്(25) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. നഗരത്തില്‍ വീട്ടുജോലിക്ക് പോകുന്നതിനായി ബൈപ്പാസ് റോഡ് മുറിച്ച് കടക്കവേയാണ് അമിത വേഗതയിലെത്തിയ ബൈക്ക് സന്ധ്യയെ ഇടിച്ച് തെറിപ്പിച്ചത്. 

ഇടിയുടെ ആഘാതത്തില്‍ സന്ധ്യ 200 മീറ്ററോളം ദൂരെ തെറിച്ചു പോയി വീണു. കാല്‍ മുട്ടിന് താഴെയുള്ള ഒരു ഭാഗം അടർന്ന് റോഡിലേക്ക് തെറിച്ച് വീണതായി നാട്ടുകാര്‍ പറഞ്ഞു. സന്ധ്യ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. പൊലീസ് എത്തിയാണ് സന്ധ്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഓടയിലേക്ക് തെറിച്ചു വീണ് ഗുരുതര പരിക്കേറ്റ അരവിന്ദിനെ ആദ്യം മെഡിക്കൽ കാേളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വെെകിട്ടോടെ മരിച്ചു.

കോവളം ബീച്ചിലെത്തി ചിത്രങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത് ഹാേബിയാക്കിയ ആളാണ് അരവിന്ദ്. ഇന്നലെയും രാവിലെ 5.30ന് വീട്ടിൽ നിന്നും പുറപ്പെട്ട യുവാവ് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. പാേസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകിയ സന്ധ്യയുടെ മൃതദേഹം മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്കരിച്ചു. മക്കള്‍: അഞ്ജു, അഞ്ജിത. മരുമക്കൾ: രാജേഷ്, ജയൻ.

Eng­lish Sum­ma­ry: House­wife dies after being hit by a rac­ing bike in Kovalam
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.