കുരങ്ങു പനി ബാധിച്ച് വീട്ടമ്മ മരിച്ചു. വയനാട് തിരുനെല്ലി സ്വദേശി മീനാക്ഷിയാണ് മരിച്ചത്. പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. സംസ്ഥാനത്തെ ഈ വർഷത്തെ ആദ്യത്തെ കുരങ്ങുപനി മരണമാണിത്. ഇതു വരെ കുരങ്ങു പനി ബാധിച്ച് ചികിത്സ തേടിയത് 13 പേരാണ്. ഇവരിൽ ഒൻപതു പേർ ചികിത്സ പൂർത്തിയാക്കി മടങ്ങി. ബാക്കിയുള്ളവർ എപ്പോഴും ആശുപത്രിയിലാണ്.
കുരങ്ങു പനിക്കെതിരെ വയനാട്ടിൽ അതീവ ജാഗ്രതയാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കാടതിർത്തിയിൽ താമസിക്കുന്നവരും കാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കർശന ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ENGLISH SUMMARY: Housewife died due to monkey fever
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.