സീരിയൽ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിതെറിച്ച് യുവതി മരിച്ചു. ഒടീഷയിലെ സുന്ദർഘർ ജില്ലയിൽ വീട്ടമ്മയായ ബോബി നായ്ക്ക് ഭർത്താവ് ദിലേഷ്വർ നായ്ക്കും ആറ് മാസം പ്രായമായ മകളുമൊത്ത് വൈകിട്ട് ടിവി കാണുമ്പോഴാണ് ടിവി പൊട്ടിതെറിച്ച് അപകടം സംഭവിക്കുന്നത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് സുപ്രണ്ട് സൗമ്യ മിശ്ര പറഞ്ഞു.
വലിയ ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് മെയിൽ സ്വിച്ച് ഓഫ് ചെയ്ത് ഇവരെ പുറത്ത് എത്തിച്ചത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയൽ പ്രവേശിപ്പിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. കടുത്ത പൊള്ളലേറ്റ ദിലേഷ്വർ നായ്ക്കും മകളും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ENGLISH SUMMARY: Housewife died due to short circuit
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.