June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

By Janayugom Webdesk
February 12, 2020

ഭർത്താവ് കാറിൽ ഉപേഷിച്ച വീട്ടമ്മ മരിച്ചു. വയനാട് സ്വദേശിനി ലൈലാമണി (56)യാണ് മരണത്തിന് കീഴടങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 17നാണ് ലൈലാമണിയെ കാറിൽ ഉപേഷിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് മാത്യുവാണ് കൂടെ ഉണ്ടായിരുന്നതെന്നും ഇയാൾ 16 ന് കാറില്‍ ഉപേഷിച്ച് കടന്നു കളയുകയായിരുന്നുവെന്നുമാണ് ലൈലാമണി പൊലീസിനോട് പറഞ്ഞത്.

രണ്ട് ദിവസമാണ് ജലപാനം പോലും ഇല്ലാതെ ഇവര്‍കാറില്‍ കഴിഞ്ഞത്. രണ്ട് ദിവസമായി കാർ വഴിയിൽ കിടക്കുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് കാറില്‍ അവശനിലയിലായിരുന്ന ലൈലാമണിയെ ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയും പൊലീസ് എത്തി ആശുപത്രിയിലേയ്ക്ക് മാറ്റുകയുമായിരുന്നു.

കട്ടപ്പനയില്‍ ഇരട്ടയാറില്‍ താമസിക്കുന്ന മകന്റെ അടുക്കലേയ്ക്ക് പോകും വഴിയാണ് ഇവരെ പൊലീസ് സ്റ്റേഷന് സമീപം മാത്യു ഉപേക്ഷിച്ചത്. 18ന് മകന്‍ മഞ്ജിത് എത്തി ലൈലാമണിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മാത്യുവിനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: House­wife died in hos­pi­tal who the hus­band left her in car.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.