ദീപാവലിയോട് അനുബന്ധിച്ച് വീട് വൃത്തിയാക്കിയ കുട്ടത്തില്‍ വീട്ടമ്മ കുപ്പയിലേക്ക് ഉപേക്ഷിച്ചത് ലക്ഷങ്ങള്‍ വിലയുള്ള അഭാരണങ്ങള്. മഹാരാഷ്ട്ര പുനെ സ്വദേശിയായ രേഖ സുലേഖര് എന്ന് വീട്ടമ്മയ്ക്കാണ് അബദ്ധം പറ്റിയത്. പഴയ സാധനങ്ങള്‍ക്കൊപ്പം ആഭരണങ്ങളടങ്ങിയ ബാഗ് കോര്പ്പറേഷന്ക്കാരുടെ ചവറ് ശേഖരണത്തിന് നല്‍കുകയായിരുന്നു.
ബാഗിനുള്ളില്‍ മൂന്ന് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ മംഗല്സൂത്രും രണ്ട് വളകളുമായിരുന്നു ഉണ്ടായിരുന്നത്. വീട് വൃത്തിയാക്കിയ ശേഷമാണ് ഇവര്‍ക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ സ്ഥലത്തെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടുകയായിരുന്നു രേഖയും കുടംബവും. പൂനെ സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗത്തെ വിളിച്ച് അന്വേഷിച്ചതിനെ തുടര്‍ന്ന് മാലിന്യവണ്ടിയില്‍ തിരഞ്ഞെങ്കിലും ആഭരണങ്ങള്‍ കണ്ടെത്താനായില്ല.
മുന്‍സിപ്പല്‍ കോര്പ്പറേഷന് ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഇവര്‍ ചവര്‍ നിക്ഷേപിക്കുന്ന പ്രദേശത്ത് തിരച്ചില്‍ നടത്തുകയും തുടര്‍ന്ന് 18 ടണ്‍ മാലിന്യക്കൂമ്പാരത്തിന്റെ നടുവിലെ തിരച്ചിലിനൊടുവില്‍ ആഭരങ്ങള്‍ അടങ്ങിയ ബാഗ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രേഖയെയും കുടുംബത്തെയും പ്ലാന്റിലേക്ക് വിളിച്ചുവരുത്തിയാണ് പഴ്സ് കൈമാറിയത്.
ENGLISH SUMMARY:housewife left lakhs of jewelery in the rubbish bin
You may also like this video