28 March 2024, Thursday

Related news

March 26, 2024
March 26, 2024
March 25, 2024
March 25, 2024
March 24, 2024
March 23, 2024
March 21, 2024
March 20, 2024
March 18, 2024
March 18, 2024

പണിക്കൻകുടിയിൽ വീട്ടമ്മയുടെ കൊലപാതകം; പ്രതിയെ പിടികൂടി

സ്വന്തം ലേഖകൻ
പണിക്കൻകുടി
September 6, 2021 5:25 pm

പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി. പണിക്കൻകുടി മാണിക്കുന്നേൽ ബിനോയിയാണ് പെരിഞ്ചാൻകുട്ടിയിൽ നിന്നും വെള്ളത്തൂവൽ പൊലിസിന്റെ പിടിയിലായത്.
സംഭവസ്ഥലത്തു നിന്നും 5 കിലോമീറ്റർ മാറി പെരിഞ്ചാംകുട്ടി ഇല്ലി പ്ലാന്റേഷൻ പരിസരത്തു നിന്നാണ് ഇയാളെ പിടി കൂടുന്നത്. രണ്ട് ദിവസമായി മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ച് പെരിഞ്ചാകുട്ടി മേഖലയിൽ പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ ഇല്ലിക്കാടിന് സമീപത്തു നിന്നും ചിന്നാർ പുഴയിലൂടെ നീന്തി മറുകരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത് എന്നാണ് വിവരം. 

ഇദ്ദേഹത്തിന്റെ മൊബൈൽ കാറ്റാടിപ്പാറ ടവർ ലൊക്കേഷനിൽ തിങ്കളാഴ്ച രാവിലെ മുതൽ കണ്ടിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അടിമാലി കല്ലാർകുട്ടി പ്രദേശത്തുകൂടി കടന്നുപോകുന്ന സ്വകാര്യ ബസ്സുകളും മറ്റു വാഹനങ്ങളും പൊലീസ് പരിശോധന നടത്തി വരികയായിരുന്നു. തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് മറ്റൊരു സംഘവും പരിശോധന നടത്തി വന്നിരുന്നു.

കഴിഞ്ഞ 12 ന് രാവിലെ മുതലാണ് പണിക്കൻ കൂടിയിൽ വാടകക്ക് താമസിച്ചിരുന്ന വലിയ പറമ്പിൽ സിന്ധുവിനെ കാണാതാകുന്നത്. ഇതു സംബന്ധിച്ച് ബന്ധുക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനിടെ സിന്ധുവിന്റെ ഒപ്പം കഴിഞ്ഞിരുന്ന മാണിക്കുന്നേൽ ബിനോയിയെ കാണാതായതോടെ ബന്ധുക്കൾക്കും നാട്ടുകാർക്കും സംശയം ബലപ്പെട്ടു. 

കഴിഞ്ഞ 3ന് ഉച്ചയോടെ ബന്ധുക്കളെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. വീടിനുള്ളിലെ മാറ്റങ്ങളേക്കുറിച്ച് സിന്ധുവിന്റെ ഇളയ മകന്റെ വെളിപ്പെടുത്തലുകളാണ് വീട് തുറന്നു പരിശോധിക്കാൻ ഇടയായത്. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തി വന്നിരുന്നത്. പ്രതി ബിനോയിയെ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. 

ENGLISH SUMMARY:Housewife mur­dered in Panikanku­di; The accused was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.