18 April 2024, Thursday

വീട്ടുസാധനങ്ങള്‍ ജപ്തിചെയ്ത ഉദ്യോഗസ്ഥര്‍ക്കുപിറകെ അര്‍ധ നഗ്നയായി ഓടി വീട്ടമ്മ; ഒടുവില്‍ അധികൃതര്‍ മുട്ടുമടക്കി

Janayugom Webdesk
ഭോപ്പാല്‍
March 27, 2023 8:17 pm

മധ്യപ്രദേശില്‍ വൈദ്യുതി കുടിശിക അടയ്ക്കാത്തവരുടെ വീട്ടുപകരണങ്ങളടക്കം പിടിച്ചെടുത്ത സംഭവം വിവാദത്തില്‍. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ രണ്ട് സർക്കാർ ജീവനക്കാരെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സസ്പെൻഡ് ചെയ്തു. അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഈ സാമ്പത്തിക വർഷാവസാനത്തോടെ 518 കോടി രൂപയുടെ വൈദ്യുതി കുടിശിക തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തോടെയാണ് മധ്യപ്രദേശ് ഈസ്റ്റേൺ ഏരിയ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് നടപടികള്‍ ആരംഭിച്ചത്. സാഗർ, ദാമോ, ഛത്തർപൂർ, പന്ന, ഗ്വാളിയോർ, മൊറേന ജില്ലകളിലെ നൂറുകണക്കിന് ഗ്രാമവാസികള്‍ക്ക് കുടിശിക അടയ്ക്കാനുള്ള നോട്ടീസ് നല്‍കി. ഇതിന്റെ ഭാഗമായി ദീർഘകാല വൈദ്യുതി ബിൽ കുടിശിക വരുത്തുന്നവരുടെ വീടുകളിൽ നിന്ന് മോട്ടോർ ബൈക്കുകൾ, വാട്ടർ പമ്പുകൾ, ട്രാക്ടറുകൾ, കന്നുകാലികൾ എന്നിവ സംസ്ഥാന വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ ബൈക്ക് പിടിച്ചെടുത്തതിനെത്തുടര്‍ന്ന് വീട്ടമ്മ പിറകേയോടി. കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന പ്രായമുള്ള സ്ത്രീയാണ് ബൈക്ക് തീരിച്ചുകിട്ടാന്‍ ജീവനക്കാര്‍ക്ക് പുറകെ ഓടിയത്. ഇവര്‍ പ്രതിഷേധിച്ചിടും ജീവനക്കാര്‍ ബൈക്ക് എടുത്തുകൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഇതേ വേഷത്തില്‍ ജീവനക്കാരെ പിന്തുടര്‍ന്നും അലറി വിളിച്ചും ഇവര്‍ ബൈക്ക് തിരികെ വാങ്ങി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ നീല് ജീവനക്കാരെ പിരിച്ചുവിട്ടതായും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വൈദ്യതി മന്ത്രി പ്രദ്യുമ്ന് സിങ് തോമര്‍ പറഞ്ഞു.
ഗ്വാളിയാറില്‍ വെള്ളക്കരം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഡയറി നടത്തിപ്പുകാരന്റെ പോത്തിനെ പിടിച്ചെടുത്തു. 1.39 ലക്ഷം രൂപ കുടിശികയായതിനെ തുടര്‍ന്ന് ബൽകിഷൻ പലിന് നോട്ടീസ് നൽകിയിരുന്നു. പലതവണ പറഞ്ഞെങ്കിലും യാതൊരുവിധ പ്രതികരണമില്ലാത്തതിനാല്‍ ജിഎംസിയുടെ പിഎച്ച്ഇ ഡിപ്പാർട്ട്മെന്റ് നടപടിയെടുക്കുകയായിരുന്നു.

Eng­lish Sum­ma­ry: House­wife runs half-naked to avoid seizure of house­hold goods by elec­tric­i­ty depart­ment; Final­ly, the author­i­ties got scared and returned it

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.