Thursday
12 Dec 2019

പൊ​ലീ​സ് സ്റ്റേ​ഷ​നു​ മു​ന്നി​ല്‍ യു​വ​തിയുടെ ആത്മഹത്യ ശ്രമം

By: Web Desk | Wednesday 5 September 2018 8:02 AM IST


ഹൈ​ദ​രാ​ബാ​ദ്: പൊ​ലീ​സ് സ്റ്റേ​ഷ​നു​ മു​ന്നി​ല്‍ യു​വ​തിയുടെ ആത്മഹത്യ ശ്രമം. ഹൈ​ദ​രാ​ബാ​ദി​ല്‍ ​ബൊ​വന്‍​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12.30 യോടെയാണ് സംഭവം.

കു​ടും​ബ​വ​ഴക്കി​നെ തു​ട​ര്‍​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത് എന്നാണ് പ്രാഥമിക വിവരം. രണ്ട് കുട്ടികളുടെ അമ്മയാണ്. പ​ര​പു​രു​ഷ ബ​ന്ധം ആ​രോ​പി​ച്ച്‌ ഭ​ര്‍​ത്താ​വ് ഇ​വ​രെ അ​വ​രു​ടെ വീ​ട്ടി​ല്‍ കൊ​ണ്ടു വി​ട്ടി​രു​ന്നു. ശേഷം ഇന്നലെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍‌ എ​ത്തി​യ യു​വ​തി പെ​ട്രോ​ള്‍ ശ​രീ​ര​ത്തി​ല്‍ ഒ​ഴി​ച്ച്‌ സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

45 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ യു​വ​തി​യെ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ര്‍​ന്നാണ് ആ​ശു​പ​ത്രി​യി​ല്‍ എത്തി​ച്ചത്.

Related News