യുവതിയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ക്ഷേത്രച്ചടങ്ങിനിടെ കോമരം കൽപന പുറപ്പെടുവിച്ചെന്ന മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോമരം അറസ്റ്റിൽ. പ്രേദേശവാസിയായ ശ്രീകാന്ത് എന്നയാളാണ് അറസ്റ്റിലായത്.
മണലൂരിൽ ബുധനാഴ്ചയാണ് സംഭവം. യുവതിയുടെ സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. ഇരുന്നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ സ്വഭാവദൂഷ്യം കാരണം യുവതി ദേവിയ്ക്കു മുൻപിൽ മാപ്പു പറയണമെന്നായിരുന്നു കോമരത്തിന്റെ കൽപന.
ഇതിനെ തുടർന്ന് നാട്ടുകാരനായ യുവാവാണ് കോമരം തുള്ളിയത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് എടുക്കണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഇയാളുടെ സുഹൃത്തിന്റെ സ്വാധീനത്താലാണ് കോമരം ഇങ്ങനെ പറഞ്ഞതെന്നും അയാൾക്കെതിരെയും നടപടി വേണമെന്ന് യുവതിയുടെ സഹോദരൻ പരാതിയിൽ ആവശ്യപ്പെട്ടു. ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകർ തിങ്കളാഴ്ച യുവതിയുടെ വീട് സന്ദർശിക്കുകയും കോമരം തുള്ളിയ ആൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.