സൗദി വിമാനത്താവളത്തില്‍ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം

Web Desk
Posted on July 17, 2019, 4:03 pm

ദുബായ്: സൗദി വിമാനത്താവളത്തില്‍ വീണ്ടും ഹൂതി ആക്രമണം. ജിസാന്‍ വിമാനത്താവളത്തിലാണ് ഇറാന്‍ സഖ്യ ഹൂതി വിമതര്‍ ആക്രമണം നടത്തിയത്.
നേരത്തെ ആക്രമണം നടന്ന അബ്ഹ എയര്‍പോര്‍ട്ടില്‍ തന്നെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.
ജിസാന്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ഹാങറും തെക്ക് പടിഞ്ഞാറന്‍ നഗരമായ ഖമീസ് മുശൈതിലെ കിങ് ഖാലിദ് എയര്‍ ബേസും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതി വക്താവും സ്ഥിരീകരിച്ചു.

അതേസമയം അബഹ, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലെ ജനവാസ മേഖലകളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട് ഹൂതികള്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുകയാണെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും ഹൂതികള്‍ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി അബ്ഹ എയര്‍പോര്‍ട്ടില്‍ തുടര്‍ച്ചയായി മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടക്കാറുണ്ട്. ജൂണ്‍ 12ന് നടന്ന മിസൈല്‍ ആക്രമണത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റിരുന്നു. ജൂണ്‍ 23ന് വീണ്ടും ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ കൊല്ലപ്പെടുകയും 21പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

YOU MAY LIKE THIS VIDEO ALSO