Web Desk

January 19, 2020, 2:30 pm

ഹൂതി വിമതർ മുസ്‌ലിം പള്ളിക്ക് നേരെ നടത്തിയ ആക്രമണത്തിൽ 70യെമൻ സൈനികർ മരിച്ചു

Janayugom Online

സന: ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ 70 യെമൻ സൈനികർ മരിച്ചു. മധ്യപ്രവിശ്യയിലെ മരിബിലുള്ള സൈനികത്താവളത്തിലെ ഒരു മുസ്‌ലിം പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ശനിയാഴ്ച വൈകുന്നേരം നടന്ന പ്രാർത്ഥനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. 2014 മുതൽ യെമനിലെ അന്താരാഷ്ട്ര പിന്തുണയുള്ള സർക്കാരിന് നേരെ ഹൂതി വിമതർ ആക്രമണം തുടരുകയാണ്. സൗദിയുടെ പിന്തുണയുള്ള സഖ്യസേനയുടെ പിന്തുണയും യെമൻ സർക്കാരിനുണ്ട്. വടക്കൻ തലസ്ഥാനമായ സന പൂർണമായും വിമതരുടെ നിയന്ത്രണത്തിലാണ്.
ആക്രണമത്തെ യെമൻ പ്രസിഡന്റ് അബ്ദ് റബ്ബ് മൻസൂർ ഹദി അപലപിച്ചു.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി ഏറ്റെടുത്തിട്ടില്ല. 2015ന് ശേഷം സാധാരണക്കാരും സൈനികരുമായി പതിനായിരങ്ങളാണ് ഹൂതികളുടെ ആക്രമണത്തിൽ മരിച്ചത്. രാജ്യത്ത് നടക്കുന്ന സംഘർഷം ലോകത്തെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. ഇത് രാജ്യത്തെ രൂക്ഷമായ ക്ഷാമത്തിലേക്കും കൊണ്ടെത്തിച്ചിരിക്കുകയാണ്. 

Houthi rebels kill at least 70 Yemeni sol­diers in mis­sile attack on mosque

Mil­i­tary sources say the attack came dur­ing evening prayers at a mil­i­tary base in Yemen’s Marib province