പ്രയാസങ്ങൾ, രോഗങ്ങൾ എന്നിവ മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ഉണ്ടെന്നു തെളിയിച്ച കാലമാണ് മഹാമാരിയായ കൊറോണയെ തുടർന്നുണ്ടായ ലോക് ഡൗൺ ദിനങ്ങൾ. കൊല്ലം നഗരത്തിലെ കാഴ്ചയും അങ്ങിനെ ആയിരുന്നു ചിന്നക്കടയിൽ വാഹന പരിശോധനയ്ക്കിടയിൽ പൊലീസിന് കാണേണ്ടി വന്നത് മൃഗാശുപത്രിയിലേയ്ക്ക് പല വാഹനങ്ങളിലായി കൊണ്ടുപോകുന്ന അരുമ വളർത്തു മൃഗങ്ങളെയാണ്.
അസുഖം ബാധിച്ചു ചികിത്സയ്ക്കായി മൃഗാശുപത്രിയിലേയ്ക്ക് കൊണ്ട് പോകുന്ന “റഷ്യൻ പിഞ്ച് “ഇനത്തിൽപെട്ട മുന്തിയഇനം പൂച്ചയെ കൊല്ലം നഗരത്തിലെ പരിശോധനയ്ക്കിടയിൽ കൗതുകപൂർവ്വം തലോടുന്ന പൊലീസുകാരൻ
വിദേശത്തു നിന്നും കൊണ്ടുവന്ന “റഷ്യൻ പിഞ്ച് ” ഇനത്തിൽ പെട്ട അൻപതിനായിരം വിലയുള്ള പൂച്ചയായിരുന്നു എല്ലാവരുടെയും കൗതുക കാഴ്ച്ച. ആദ്യകാഴ്ചയിൽ പുലികുട്ടി ആണോ എന്ന് സംശയിച്ച പൊലീസിന് ഉടമസ്ഥൻ തന്നെ കാര്യങ്ങൾ വിശദമാക്കി. തണുത്ത കാലാവസ്ഥയിൽ മാത്രം വളരുന്ന പിഞ്ചിന് കാലാവസ്ഥയുടെ മാറ്റം മൂലം ഇപ്പോൾ പനിയും മൂക്കൊലിപ്പും ഷീണവും, ദിവസേന ആശുപത്രിയിൽ കൊണ്ടുപോയി വശംകെട്ടെന്നും ഉടമസ്ഥൻ. പിന്നെ ഓട്ടോറിക്ഷയിൽ എത്തിയത് ജമുനാപ്യാരി ഇനത്തിലെ ആടാണ് ആഹാരം കഴിക്കുന്നില്ല വെളളം കൂടിയില്ല എന്ന് ഉടമസ്ഥൻ, ട്രിപ്പ് ഇടനായി കൊണ്ട് പോകുന്നു .
ചെവിക്കു നീര് വന്ന തന്റെ അരുമ നായയെ പെട്ടി ഓട്ടോയിൽ മൃഗാശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകി തിരികെ വരുന്ന വീട്ടമ്മ
തന്റെ പ്രിയപ്പെട്ട നായയുടെ ചെവിക്കു പെട്ടെന്നുണ്ടായ നീരും വേദനയും കണ്ടു സഹിക്കാൻ വയ്യാതെ പെട്ടി ഓട്ടോ വിളിച്ചാണ് വീട്ടമ്മ തന്റെ വളർത്തുനായയെ തേവള്ളി മൃഗാശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയത്. അങ്ങിനെ സ്വകാര്യ ആശുപത്രിയിൽ പോലും ഒറ്റ രോഗിയും ഇല്ലാതെ പൂട്ടികിടക്കുമ്പോൾ സർക്കാർ മൃഗാശുപത്രിയിൽ എത്തുന്ന രോഗികൾക്ക് കണക്കില്ല എന്ന് അവിടുത്തെ ജീവനക്കാരും പറയുന്നു .മൃഗ സംരക്ഷണവകുപ്പിന്റെ മികച്ച സേവനം ജനങ്ങൾക്കും നല്ല ജനങ്ങൾക്ക് ഇ ലോക് ഡൌൺ കാലത്തും രീതിയിൽ പ്രയോജനപ്പെടുന്നു എന്നുള്ളതും പ്രശംസനീയം.
English Summary: How affects lock down to pet animals
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.