നമ്മുടെ കോശങ്ങളെ ഉപയോഗിച്ച് നമ്മെ തന്നെ ഇല്ലാതാക്കുന്ന മാരക വൈറസ്: ഉള്ളില്‍ച്ചെന്നാല്‍ കോവിഡ് വ്യാപിക്കുന്നതെങ്ങനെ?

Web Desk
Posted on July 31, 2020, 5:16 pm

കോവിഡ് വൈറസ് എന്ന മഹാമാരി ലോകത്ത് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. മാരക വൈറസിന്റെ താണ്ഡവത്തില്‍  ആറ് ലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. ലോകത്തിന്റെ വിവിധ കോണുകളിലായി ഏകേശം ഒരു കോടി 70 ലക്ഷത്തിലധികം രോഗികളാണ് ഈ മാരകവൈറസ് പിടിപെട്ടതിനെത്തുടര്‍ന്ന് ചികിത്സതേടിയിട്ടുള്ളത്. ആളുകളുടെ ജീവനും ജീവിതവും ഒന്നുപോലെ തകര്‍ക്കുന്ന മാരകവൈറസിനെതിരെയുള്ള പോരാട്ടങ്ങളിലാണ് വിവിധ രാജ്യങ്ങള്‍. കോവിഡിനെതിരെ വാക്സിന്‍ കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ തുടരുന്നതിനിടെ പുതിയ കണ്ടെത്തലുകളിലേക്കാണ് ശാസ്ത്രലോകം ഒടുവില്‍ ചെന്നെത്തി നില്‍ക്കുന്നത്.

കോവിഡ് എന്ന വൈറസ് ഇത്രയേറെ മഹാമാരി ആകാനുള്ള കാരണമാണ് ഏറ്റവുമൊടുവില്‍ ശാസ്ത്രലോകം കണ്ടെത്തിയത്. ശരീരത്തിനുള്ളില്‍ കയറിയാല്‍ മറഞ്ഞിരിക്കാന്‍ കഴിയുന്നമെന്നതാണ് കോവിഡ് വൈറസിനെ ഏറ്റവും മാരകമാക്കുന്നത്. മറഞ്ഞിരുന്നുകൊണ്ട് ശരീരത്തിനുള്ളില്‍ ഇവ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. എന്‍എ‌സ്‌പി 16 എന്ന പ്രത്യേകതരം കൊഴുപ്പ് ഉള്ളില്‍ നിര്‍മ്മിക്കപ്പെടുകയും തുടര്‍ന്ന് പരിവര്‍ത്തനം നടന്ന് ഇത് ആര്‍എന്‍എ ഘടകം ആയി മാറുകയും ചെയ്യുന്നു.

ഒരുതവണ ഏതെങ്കിലും ശ്വാസകോശത്തില്‍ കടന്നുകഴിഞ്ഞാല്‍ പെറ്റുപെരുകാന്‍ കഴിയുന്ന ഇവയുടെ സവിശേഷത ഉന്മൂല നാശത്തെ ചെറുക്കാന്‍ ഇവയെ സഹായിക്കുന്നു. ശരീരത്തില്‍ ആകെ പടര്‍ന്നുപിടിച്ച വൈറസ്, കോശത്തിന്റെ തന്നെ ആര്‍എന്‍എ ഉപയോഗിച്ച് കോശങ്ങളെ നശിപ്പിക്കുന്നു. നമ്മുടെ പ്രതിരോധ സംവിധാനം കോവിഡ് രോഗാണുവിനെ സ്വന്തം കോശമായി തെറ്റിദ്ധരിക്കുകയും ചെയ്യുന്നതോടെ കോവിഡ് വൈറസിന് പണി എളുപ്പമായി. പ്രതിരോധ ശേഷിയെത്തന്നെ ഇല്ലാതെയാക്കുന്ന വൈറസ് പിന്നീട് വ്യാപിക്കുന്നതില്‍ ഒട്ടും പിശുക്കു കാണിക്കുന്നില്ല. അങ്ങനെ നമ്മുടെ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് നമ്മുടെതന്നെ പ്രതിരോധ ശേഷി നശിപ്പിക്കുന്നതോടെ വൈറസിന്റെ പണി പൂര്‍ത്തിയായി.

എന്നാല്‍ എല്ലാവരിലും ഇത് ഒരുപോലെ ആയിരിക്കില്ല. രോഗപ്രതിരോധ സംവിധാനം പെട്ടെന്ന് പ്രതികരിക്കാത്തവരുടെ ശരീരത്തില്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രമായിരിക്കും കാണാന്‍ സാധിക്കുക. എന്നാല്‍ മറ്റു ചിലരില്‍ രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയും കാണാന്‍ കഴിയും. രോഗപ്രതിരോധശേഷി കുറയുകയുന്നതോടെ രോഗലക്ഷണം പ്രകടിപ്പിക്കുവാന്‍ കാലതാമസം വരുന്നു. ഇത് പിന്നീട് ശരീരത്തിലേക്ക് കടക്കുകയും ശ്വാസകോശത്തിലടക്കം എത്തി ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്നതായാണ് ഗവേഷകരുടെ വിലയിരുത്തല്‍.

വൈറസിനെതിരെ പ്രതിരോധ പ്രവര്‍ത്തനം വൈകും തോറും കാര്യങ്ങള്‍ കൈവിട്ടുപോവുകയാണ് ചെയ്യുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നതിലൂടെ രോഗപ്രതിരോധം തന്നെ രോഗികളുടെ ജീവന് ഭീക്ഷണിയായി മാറുകയും ചെയ്യും. കോവിഡ് വൈറസ് ബാധിക്കുന്ന കോശമായിട്ടാണ് പലപ്പോഴും പ്രതിരോധ സംവിധാനം വൈറസിനെ കാണുന്നത്. ഇത്തരത്തില്‍ മറഞ്ഞിരിക്കാനുള്ള കൊറോണ വൈറസിന്റെ കഴിവാണ് അവയെ അതീവ അപകടകാരികളാക്കുന്നതെന്നാണ് ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്.

ടെക്‌സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കോവിഡിന്റെ പ്രത്യേകത തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ കണ്ടെത്തല്‍ രോഗത്തിനെതിരെയുള്ള ചികിത്സ കൂടുതല്‍ ഫലപ്രദമാക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

Sub: Coro­na virus works in human cells

You may like this video also