8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 7, 2024
September 7, 2024
September 7, 2024
September 7, 2024
September 7, 2024
September 7, 2024
September 7, 2024
September 7, 2024
September 7, 2024

ഒരു ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ട്രയിനി ഡോക്ടറുടെ കൊലപാതകിയെ കണ്ടെത്തിയത് എങ്ങനെ??

Janayugom Webdesk
കൊൽക്കത്ത
August 11, 2024 10:34 am

കൊല്‍ക്കത്ത ഗവണ്‍മെന്റ് ആശുപത്രിയിലെ ട്രയിനി ഡോക്ടറെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സന്നദ്ധ പ്രവര്‍ത്തകന്‍ അറസ്റ്റിലായി.ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സഞ്ചയ് റോയ് എന്നയാളാണ് പ്രതിയെന്ന് കണ്ടെത്തിയെങ്കിലും കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ പത്ര സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടും ഇയാളുടെ തൊഴില്‍ എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അയാള്‍ ആരാണെങ്കിലും ഇത്രയും ഹീനമായ ഒരു കുറ്റകൃത്യം ചെയ്തതതിലൂടെ ഒരു കുറ്റവാളിയായി മാറിയിരിക്കുകയാണ്.ഏറ്റവും വലിയ ശിക്ഷ തന്നെ അയാള്‍ക്ക് ലഭിക്കും.അയാള്‍ക്കെതിരെയുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമം നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.കുറ്റകൃത്യം നടത്തിയതിന് ശേഷം റോയ് തന്റെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് സംഭവസ്ഥലത്ത് മറന്ന് വയ്ക്കുകയായിരുന്നു.ഇതാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്.അവിടെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ പോലും ഇത് കുറ്റകൃത്യത്തിലെ മുഖ്യ തെളിവായി മാറി.

സംഭവസ്ഥലത്ത് നിന്നും മറ്റ് തെളിവുകളും ശേഖരിച്ചിട്ടുണ്ട്.”ഈ സംഭവത്തില്‍ ഞങ്ങള്‍ വളരെയധികം ദുഃഖിതരും കോപാകുലരുമാണ്.ഞങ്ങള്‍ ആ കുടുംബാംഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒപ്പമാണ്.സുതാര്യമായ ഒരു അന്വേഷണമാണ് ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.ആ കുടുംബത്തിന് മറ്റേതെങ്കിലും ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണെങ്കിലും ഞങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നും ഉന്നത പോലീസ് സംഘം കൂട്ടിച്ചേര്‍ത്തു.

മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെയും സാക്ഷികളാക്കുകയും അതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.

അന്വേഷണത്തിനായി ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ ഒരു ഏഴംഗ പ്രത്യേക സംഘത്തെ പൊലീസ് രൂപീകരിച്ചിട്ടുണ്ട്.ഡിറ്റക്ടീവ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡപ്യൂട്ടി കമ്മീഷണറാണ് അന്വേണത്തിന് നേതൃത്വം നല്‍കുന്നത്.അഡീഷണല്‍ കമ്മീഷണര്‍ റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് മേല്‍നോട്ടം വഹിക്കുന്നത്.

Eng­lish Summary;How did a blue­tooth head­set find the killer of a trainee doctor??

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.