ഒരു മെസ്സേജ് നിങ്ങള്‍ എത്ര തവണ ഫോര്‍വേഡ് ചെയ്തു; വാട്‌സ് ആപ്പ് തന്നെ പറയും

Web Desk
Posted on March 24, 2019, 11:33 am

മെസ്സേജുകളില്‍ ഫോര്‍വേഡ് ചെയ്യപ്പെട്ടവയ്ക്ക് ലേബലിടാനൊരുങ്ങി വാട്‌സ് ആപ്പ് അധികൃതര്‍. വ്യാജ വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനാണ് ഇത്തരത്തില്‍ പുത്തന്‍ ലേബലുമായി വാട്‌സ് ആപ്പ് എത്തുന്നത്.
ഫേസ്ബുക്ക് ആസ്ഥാനമായുള്ള കമ്പനിയാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്. മെസേജ് നിരവധി തവണ ഫോര്‍വേഡ് ചെയ്തിട്ടുള്ളതാണോ എന്ന് വാട്‌സ് ആപ്പിലെ ഇന്‍ഫോ വിഭാഗത്തില്‍ ക്ലിക്ക് ചെയ്താലറിയാം. നാലു തവണയിലധികം പങ്കുവെച്ചിട്ടുള്ളതാണെങ്കില്‍ അത് തിരിച്ചറിയാനും ഈ ഓപ്ഷന്‍ സഹായിക്കും.