Web Desk

August 08, 2021, 3:13 pm

ചെരുപ്പുകള്‍ കൂടുതല്‍ കാലം ഈട് നില്‍ക്കാന്‍‍ ചെയ്യേണ്ടത്

Janayugom Online

നിങ്ങള്‍ ഉപയോഗിക്കുന്ന ലെതര്‍ ഫുട് വെയറുകളും ഷൂസും കേടുകൂടാതിരിക്കുവാന്‍ നന്നായി വൃത്തിയാക്കാറുണ്ടോ? ലെതർ പോലുള്ളവ പൊടിഞ്ഞുപോകാൻ സാധ്യതയുള്ളതിനാല്‍ അവ സംരക്ഷിക്കാന്‍ ഇതാ ചില വഴികള്‍. എംബ്രോയ്ഡേർഡ് ഷൂസുകള്‍ വൃത്തിയാക്കാന്‍ മൃദുവായ, നനവുള്ള ബ്രഷ് ഉപയോഗിച്ച് ചെളി കളയുക. പിന്നീട് ഉണങ്ങിയ തുണി ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കുക. ഷൂസ് രണ്ടും വേറെ കവറുകളിൽ സൂക്ഷിക്കുക. എംബ്രോയ്ഡറി കേടുവരാതിരിക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്.

വേഗൻ ലെതറുകള്‍ ആണെങ്കില്‍ മൈൽഡ് ആയിട്ടുള്ള സോപ്പോ ഡിറ്റെർജന്റോ ലയിപ്പിച്ച വെള്ളത്തിൽ തുണി മുക്കിയ ശേഷം ചെളി തുടച്ചു കളയുക. പിന്നീട് ഉണങ്ങിയ മൃദുലമായ തുണികൊണ്ട് ഈർപ്പമെല്ലാം തുടച്ചുകളയുക. എയർ ഡ്രൈ ചെയ്തശേഷം ഡസ്റ്റ് ബാഗിൽ ഇട്ടു സൂക്ഷിക്കുന്നതാണ് നല്ലത്.

ടൈ ‑അപ്പ് ഷൂസ് വൃത്തിയാക്കാന്‍ മൈൽഡ് ഡിറ്റെർജന്റ് ലയിപ്പിച്ച വെള്ളത്തിൽ മുക്കിയെടുത്ത തുണിയാണ് വൃത്തിയാക്കാൻ ഉപയോഗിക്കേണ്ടത്. ഹീൽസ് നന്നായി തുടക്കണം. നന്നായി വൃത്തിയാക്കി എയർ ഡ്രൈ ചെയ്ത ശേഷം ഡസ്റ്റ് ബാഗിൽ സൂക്ഷിക്കുക. ചെരുപ്പിനൊപ്പം ഉള്ള ടൈ അപ്പ് നന്നായി ചുറ്റിവെക്കുക. പിന്നീട് ഉപയോഗിക്കുന്നതുവരെ കെട്ടുവീഴാതിരിക്കുവാൻ ഇത് സഹായിക്കും.

ENGLISH SUMMARY: how Shoes should be made to last longer
You may also like this video