എണ്ണമെഴുക്കും അഴുക്കും പുരണ്ട തലയണ ഇനി പുത്തന്‍ പോലെ വൃത്തിയാക്കാം! വീഡിയോ കാണൂ

Web Desk
Posted on October 16, 2019, 12:04 pm

നമ്മള്‍ വിഷമം വരുമ്പോഴൊക്കെ പറയായറുണ്ട്, ഒഴുക്കി തീര്‍ത്ത കണ്ണുനീരിന്റെ കഥകളൊക്കെ അറിയാവുന്നത് തലയണകള്‍ക്കാണെന്ന്. എന്നാല്‍ ഈ തലയണകള്‍ വൃത്തിയാക്കി എടുക്കാന്‍ കഴിയാത്തതില്‍ വീട്ടമ്മമാര്‍ ഒഴുക്കിയ കണ്ണുനീരിന്റെ കഥകള്‍ ആരും കണ്ടിട്ടുണ്ടാകില്ല. അത്ര എളുപ്പം ഒന്നുമല്ല നമ്മുടെ ഈ തലയണകള്‍ വൃത്തിയാക്കാന്‍.

നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന തലയണകളിലെല്ലാം അഴുക്കും കറകളും ഒക്കെ പറ്റിപ്പിടിക്കാറുണ്ട്. എത്രയൊക്കെ ഭംഗിയുള്ള കിടക്കവിരിപ്പുകളും തലയണ ഉറകളും ഉപയോഗിച്ച് കട്ടില്‍ അലങ്കരിച്ചാലും തലയണക്കവറിനുള്ളിലെ തലയണയുടെ അവസ്ഥ ഭീകരം ആയിരിക്കും.

ഇവ കവുകുമ്പോള്‍ പഞ്ഞിയും മറ്റും കേടാകുമോ, പെട്ടെന്ന് ഉണങ്ങില്ലല്ലോ അങ്ങനെ പലതരം ചിന്തകള്‍ കാരണം നമ്മളില്‍ പലരും തലയണകള്‍ കഴുകാറേയില്ല. അതുമല്ല, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് തലയണ കവര്‍ മാറ്റാനും നമുക്ക് മടിയാണ്.

എന്നാല്‍ ഇനി മുതല്‍ വീട്ടമ്മമാര്‍ ടെന്‍ഷനടിക്കേണ്ട. തലയിണ കഴുകിയാലും യാതൊരുവിധ കേടുപാടുകളും ഇല്ലാത്ത വിധത്തില്‍ നമ്മുടെ വീട്ടില്‍ തന്നെ അത് ക്ലീന്‍ ചെയ്യുവാന്‍ സാധിക്കും. നമ്മുടെ വീട്ടില്‍ ലഭ്യമായിട്ടുള്ള സാധനങ്ങള്‍ ഉപയോഗിച്ച് തന്നെ അവ ഏറ്റവും എളുപ്പത്തില്‍ വൃത്തിയാക്കി എടുക്കാം.