അമിതഭാരം എങ്ങനെ നിയന്ത്രിക്കാം? പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ? അറിയേണ്ടതെല്ലാം

ഡോ. ബെെജു സേനാധിപന്‍

സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജി കണ്‍സള്‍ട്ടന്റ് , എസ് യൂ ടി ഹോസ്പിറ്റല്‍

Posted on October 16, 2020, 2:47 pm

ഡോ. ബെെജു സേനാധിപന്‍

അച്ചടക്കമില്ലാത്ത ഭക്ഷണശീലവും വ്യായാമമില്ലാത്ത ജീവിതശൈലിയും കാരണം കേരളം പൊണ്ണത്തടിക്കാരുടെ സ്വന്തം നാടായി മാറുകയാണ് . പ്രമേഹവും ഹൃദ്രോഗവും ഉള്‍പ്പടെ ജീവിതശൈലീരോഗങ്ങള്‍ക്ക് പ്രധാനകാരണം അമിതശരീരഭാരമാണ് . അമിതഭാരം എങ്ങനെ നിയന്ത്രിക്കാം ? പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ?

പൊണ്ണത്തടി അളക്കാം

പൊണ്ണത്തടി നിര്‍ണ്ണയിക്കുന്നത് ഒരാളുടെ ബി എം ഐ (ബോഡി മാസ്സ് ഇന്‍ഡക്‌സ് ) അടിസ്ഥാനമാക്കിയാണ് . നമ്മുടെ ഉയരവും തൂക്കവും തമ്മിലുള്ള അനുപാതം ആധാരമാക്കിയുള്ള സംഖ്യയാണ് ബി എം ഐ. ഒരാളുടെ ശരീരഭാരത്തെ (കിലോഗ്രാമില്‍) അയാളുടെ ഉയരത്തിന്റെ (മീറ്ററില്‍) ഘാതം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് ഇത് . ഉദാഹരണത്തിന് നിങ്ങളുടെ ശരീരഭാരം 70 കിലോഗ്രാമും പൊക്കം 175 സെന്റിമീറ്ററും ആണെന്ന് കരുതുക ഉയരം മീറ്ററില്‍ ആകുമ്പോള്‍ 1.75 . നിങ്ങളുടെ ബി എം ഐ കണക്കാക്കേണ്ട ഫോര്‍മുല ഇങ്ങനെ 70 / (1.75 X 1.75 ) = 22.86 .ഇതിനെ പൂര്‍ണസംഖ്യയാക്കി 23 എന്ന് നിര്‍ണയിക്കാം .  ബി എം ഐ 24 വരെ ആണെങ്കില്‍ പേടിക്കേണ്ട, ആരോഗ്യകരമായ തൂക്കമാണത് .ഇനി ഈ സംഖ്യ 24 മുതല്‍ 29 വരെ ആണെങ്കില്‍ അധികഭാരം (ഓവര്‍ വെയിറ്റ് ) ആണെന്ന് അര്‍ത്ഥം. ബി എം ഐ 30 കടന്നാല്‍ ചികിത്സ അത്യാവശ്യമായ പൊണ്ണത്തടിയായി.

പൊണ്ണത്തടി കേവലം ആകാരഭംഗിയുടെ പ്രശ്‌നമല്ല , കാഴ്ചയിലെ സൗന്ദര്യക്കേടിനപ്പുറം അതൊരു രോഗമാണ്. അമിതഭാരം കൊണ്ടുണ്ടാകുന്ന രോഗദുരിതങ്ങളുടെ ഇരകളാണിന്ന് ഒട്ടുമിക്കപേരും. ഹൃദ്രോഗവും ഹൃദയാഘാതവും മുതല്‍ പ്രമേഹം വരെയുള്ള ജീവിതശൈലീ രോഗങ്ങളുടെ വ്യാപന നിരക്ക് കുത്തിക്കുന്നതിന് പ്രധാന കാരണം അമിതവണ്ണവും അമിതശരീരഭാരവും തന്നെ.

Eng­lish sum­ma­ry: How to con­trol over­weight?

You may also like this video: