Web Desk

തിരുവനന്തപുരം

June 08, 2021, 8:43 pm

സെഞ്ചുറിയില്‍ ഇഞ്ചുറിയാവേണ്ട; നിങ്ങളുടെ സ്കൂട്ടറിനെ ചുരുങ്ങിയ ചിലവിൽ ഇലക്ട്രിക്ക് ആക്കി മാറ്റാം

Janayugom Online

കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധിയും ദിനംപ്രതി ഇന്ധന വില ഉയരുന്നതും പൊതുജനങ്ങളെ സാരമായി ബാധിച്ച് തുടങ്ങിയിരിക്കുന്നു. പെട്രോൾ വില സെഞ്ചുറിയടിച്ച സാഹചര്യത്തിലും ഇരുചക്ര വാഹനങ്ങളെയും മറ്റും ആശ്രയിച്ച് ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇന്ധന വില കുറയ്ക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ ഈ കോവിഡ് കാലത്ത് തയാറാവുകയുമില്ല. നിലവിലെ നമ്മുടെ അവസ്ഥയെ മറികടക്കാൻ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുന്നതാണ് നല്ലത്. എന്നാൽ 90 ശതമാനം സാധാരണക്കാർക്കും പുതിയൊരു വെെദ്യുത വാഹനം വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയും ഉണ്ടാവണമെന്നില്ല.

ഈ സാഹചര്യത്തിൽ ഏറ്റവും ചിലവ് കുറഞ്ഞ യാത്രകൾ നടത്താനുള്ള മറ്റ് വഴികൾ നമ്മൾ തേടി കണ്ടെത്തണം. അതിനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ സ്കൂട്ടറിനെ ഇലക്ട്രിക്ക് ആക്കി മാറ്റുക എന്നതാണ്. ചുരുങ്ങിയ ചിലവിൽ ഇത് നമ്മുക്ക് സാധ്യമാവുകയും ചെയ്യും. ഹൈബ്രിഡ് ഇലക്ട്രിക്ക് സ്കൂട്ടർ കോൺവെർട്ടെർ വഴി പെട്രോൾ വാഹനത്തെ ഇലക്ട്രിക്ക് ആക്ക് മാറ്റാൻ സാധിക്കും. വാഹനത്തിന്റെ നിലവിലെ എൻജിനിലോ ബോഡിയിലോ ഒരു മാറ്റവും വരുത്താതെ തന്നെ ഇലക്ട്രിക്ക് മോട്ടോർ ഘടിപ്പിക്കുകയാണ് ഈ സാങ്കേതിക വിദ്യയിലൂടെ ചെയ്യുന്നത്. വാഹനത്തിന്റെ ഉടമയ്ക്ക് പെട്രോൾ പെട്രോൾ ഒഴിച്ചും ഇലക്ട്രിക്ക് പവറിലും ബൈക്ക് ഓടിക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ഇത് വാഹനത്തിൽ ഉടമയ്ക്ക് തന്നെ പിടിപ്പിക്കാനും സാധിക്കും.

 

ചിലവ് കുറഞ്ഞ യാത്രാ മാർഗം നോക്കുന്നവർക്ക് ഈ സാങ്കേതിക വിദ്യ സ്കൂട്ടറിൽ വാങ്ങി ഘടിപ്പിക്കാനും വില അധികം നൽകേണ്ടി വരുന്നില്ല. വിവിധ ഓൺലൈൻ ഷോപ്പുകളിൽ ‘ഹൈബ്രിഡ് ഇലക്ട്രിക്ക് സ്കൂട്ടർ കോൺവെർട്ടെർ’ 5000 രൂപ മുതൽ തന്നെ ലഭ്യമാണ്. ഇത്തരത്തിൽ ഒരു ഹോണ്ട ആക്റ്റീവയെ ഇലക്ട്രിക്ക് സ്കൂട്ടർ ആക്കി മാറ്റുന്ന വീഡിയോ യൂട്യൂബിൽ വെെറലായതോടെ നിരവധി പേർ ഈ മാർഗം സ്വീകരിച്ചു കഴിഞ്ഞു. ഭൂരിഭാഗം പേരും വെെദ്യുത വാഹനം വാങ്ങാൻ മടിക്കുന്നതിന്റെ പ്രധാന കാരണം പകുതി വഴിയിൽ ചാർജ് തീർന്ന് പെട്ട് പോകുമോ എന്ന ആശങ്കയാണ്. പെട്രോളും ഇലക്ടിക്കും ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്നതിലൂടെ ആ പ്രശ്നത്തിനും പരിഹാരം ആവും.

Eng­lish sum­ma­ry: How to con­vert petrol scoot­er into Electric

You may also like this video: