September 26, 2022 Monday

Related news

September 14, 2022
September 13, 2022
August 17, 2022
August 8, 2022
August 6, 2022
August 6, 2022
August 3, 2022
July 30, 2022
July 27, 2022
July 21, 2022

ഉപയോഗിച്ച മാസ്‌കും ഗ്ലൗസും എന്ത് ചെയ്യണം? രോഗ വ്യാപനം തടയാൻ നശിപ്പിക്കേണ്ടത്‌ ഇങ്ങനെ

Janayugom Webdesk
July 23, 2020 9:47 pm

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി എല്ലാവരും മാസ്കും ഗ്ലൗസും ധരിക്കുന്നുണ്ട്. കൂടുതൽ പേരും ‘ഡിസ്പോസബിൾ’ മാസ്കും ഗ്ലൗസുമാണ് ഉപയോഗിക്കുന്നത്. എന്നാലിവ ഉപയോഗിച്ച ശേഷം അലക്ഷ്യമായി പുറത്തേക്ക് വലിച്ചെറിയുന്ന പ്രവണതയും നമ്മുക്കിടയിൽ വ്യാപകമായി കാണുന്നുണ്ട്.

കോവിഡ് പ്രതിരോധത്തിനായി പൊതുജനങ്ങളും ആരോഗ്യപ്രവർത്തകരും ഉപയോഗിച്ച മാസ്ക്, ഗ്ലൗസ്, പിപിഇ കിറ്റ് തുടങ്ങിയവ, രോഗികൾ ഉപയോഗിച്ച മറ്റ് സാധനങ്ങൾ എങ്ങനെയാണ് സംസ്കരിക്കേണ്ടത് എന്ന് പുതിയ മാർഗ നിർദേശം പുറത്തിറക്കിയിരിക്കുകയാണ് സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർ‍ഡ്.

ഉപയോഗിച്ച മാസ്കുകളും ഗ്ലൗസുകളും പേപ്പർ ബാഗിൽ മൂന്ന് ദിവസം സുരക്ഷിതമായി സൂക്ഷിക്കണം. ഇതിനുശേഷം കഷ്ണങ്ങളായി മുറിച്ച് കളയാം. ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കപ്പെടരുത് എന്ന നിർബന്ധം ഉള്ളതിനാലാണ് കളയാൻ നേരം കഷ്ണങ്ങളാക്കി മുറിക്കണമെന്ന് പറയുന്നത്.

രോഗികൾ ഉപയോഗിച്ച കുപ്പികൾ, മറ്റ് ഡിസ്പോസബിൾ സാധനങ്ങൾ, ഭക്ഷണസാധനങ്ങളുടെ അവശിഷ്ടം, എന്നിവ പ്രത്യേകം മഞ്ഞക്കവറിലാക്കി വേസ്റ്റ് ശേഖരിക്കുന്നവർക്ക് കൈമാറണം. നിർദേശങ്ങൾ പ്രകാരം നിലവിൽ മഞ്ഞക്കവർ ഉപയോഗിക്കുന്നത് കോവിഡ് രോഗികൾ ഉപയോഗിച്ച സാധനങ്ങളുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്നതിനാണ്. മറ്റ് വേസ്റ്റുകൾക്ക് ശേഖരിക്കുന്നതിന് മഞ്ഞക്കവർ ഉപയോഗിക്കരുതെന്നും ബോർഡ് നിർദേശിക്കുന്നു.
Eng­lish sum­ma­ry: How to dis­pose masks

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.