Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

June 11, 2020, 12:46 pm

ലോക്ക്ഡൗണ്‍ കാലത്ത് ഹിറ്റായ പപ്പട വിഭവങ്ങള്‍ ഒരു ശീലമാക്കിയോ- തിരിച്ചറിയാം നിങ്ങള്‍ ഉപയോഗിക്കുന്ന പപ്പടത്തില്‍ മായമുണ്ടോ എന്ന്

Janayugom Online

പലര്‍ക്കുമിപ്പോള്‍ പപ്പട വിഭവങ്ങള്‍ ഉച്ചയൂണിന് നിര്‍ബന്ധമാണ്. ലോക്കഡൗണ്‍ ആയതോടെ എല്ലാവരും വീട്ടില്‍ തന്നെ തിന്നും കുടിച്ചും ഇരിക്കാന്‍ തുടങ്ങിയതോടെയാണ് ഭക്ഷണകാര്യത്തില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങിയതും അവ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാവാന്‍ തുടങ്ങിയതും. പുറത്തു നിന്നുള്ള ആഹാരം മുടങ്ങിയതോടെ വീട്ടില്‍ വിഭവങ്ങള്‍ ഉണ്ടാക്കികൊടുത്തു മടുത്ത വീട്ടമ്മമാരും ഇത്തരം ഹിറ്റ് വിഭവങ്ങള്‍ പരീക്ഷിക്കാന്‍ തുടങ്ങി. അത്തരത്തില്‍ ഈ ലോക്ക് ഡൗണ്‍കാലത്ത് എല്ലാവരും പരീക്ഷിച്ച് രുചിപിടിച്ചു പോയ ഒന്നാണ് പപ്പടം കൊണ്ടുള്ള വിവിധ വിഭവങ്ങള്‍. പപ്പടം പൊരിയല്‍, പപ്പട ഉപ്പേരി, പപ്പട കറി അങ്ങനെ പോകുന്നു വിഭവങ്ങള്‍. ഇപ്പോള്‍ പതിവുപോലെ ജോലിക്കു പോകാന്‍ തുടങ്ങിയപ്പോഴും പലരും ഈ ശീലം തുടരുകയാണ്. എളുപ്പത്തില്‍ ഉണ്ടാക്കാം എന്നതു തന്നെയാണ് പപ്പടത്തെ വിടാതെ പിടിക്കാന്‍ കാരണവും.

 

എന്നാല്‍ പപ്പടമൊരു ശീലമാക്കുന്നവര്‍ തങ്ങളുടെ ശരീരത്തിലേക്ക് പല അനാവശ്യ വസ്ത്തുക്കളും എത്തുന്നു എന്ന കാര്യവും മനസിലാക്കണം. അവ എന്തൊക്കെയെന്ന് നോക്കാം.

പപ്പടം ഉഴുന്നുകൊണ്ടാണ് പണ്ടു മുതലേ ഉണ്ടാക്കുന്നത്. എന്നാല്‍ ഇന്ന് പലരും പപ്പടത്തില്‍ ഉഴുന്നിനു പകരം മൈദയാണ് ഉപയോഗിക്കുന്നത്. മൈദ ഒരു ഗുണവും ശരീരത്തിനി തരില്ലെന്നു മാത്രമല്ല കൊഴുപ്പടിഞ്ഞ് ശരീരത്തിന് വിവിധതരം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിന് ഇത് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഉണ്ടാകുന്നതിലുള്ള ഴെുപ്പം, ഉഴുന്നിന്റെ ഉയര്‍ന്ന വില, ഏറെ നാള്‍ കേട് കൂടാതെ ഇരിക്കും, കാച്ചിയെതുക്കന്നതിനും എളുപ്പം. ഈ കാര്യങ്ങളെല്ലാം തന്നെ ഉഴുന്നിനെ മാറ്റി നിര്‍ത്തി പപ്പട നിര്‍മ്മണത്തിന് മൈദ ഉപയോഗിക്കാന്‍ കാരണമാകുന്നു. എന്നാല്‍ ചിലരെല്ലാം പഴയ രീതിയില്‍ ഉഴുന്നരച്ച് കൃത്യമായ രീതിയില്‍ പപ്പടമുണ്ടാക്കി കച്ചവടം ചെയ്യുന്നുണ്ട്. എന്നാല്‍ നമ്മുടെ കൈകളില്‍ എത്തുന്നത് അത്തരം പപ്പടമാമോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

 

ഉഴുന്നിന്റെ അളവ് കുറച്ച് സോഡിയം ബൈ കാര്‍ബണേറ്റ് ഉപയോഗിക്കുന്നതും ഇന്ന് കണ്ടു വരുന്നുണ്ട്. കേടുകൂടാതെ ഏറെ നാള്‍ ഇരിക്കുന്നതിനു തന്നെയാണാ ഇതും. പെട്ടന്ന് കേടായാല്‍ ആളുകള്‍ ആ പപ്പടം വാങ്ങാതാവും കെമിക്കല്‍ ചേര്‍ത്താല്‍ നമ്മള്‍ ഹാപ്പിയാണ് എന്ന തരത്തിലാണ് ഇന്ന് കാര്യങ്ങള്‍ നീങ്ങുന്നത്. ശരീരത്തിന് ഏറെ ദോഷകരമായ ഒരു വസ്തു തന്നെയാണ് ഇത്. വയറ്റില്‍ പൊള്ളല്‍ ഏല്‍ക്കുന്നതിനു വരെ പലപ്പോഴും ഇത് കാരണമാകാറുണ്ട്. അള്‍സര്‍ പലുള്ള രോഗങ്ങളും വരാം.

പപ്പടത്തില്‍ അനുവദനീയമായ തരത്തില്‍ കട്ടക്കാരംചേര്‍ക്കാറുണ്ട്. എന്നാല്‍ ഇന്ന് പലരും സോഡാക്കാരമാണ് ചേര്‍ക്കുന്നത്. ഇത് ശരീരത്തിന് ഒട്ടും നന്നല്ല, ഉഴുന്നും കട്ടക്കാരവും ഉപ്പം ചേര്‍ത്തുണ്ടാക്കുന്ന യതാര്‍ത്ഥ പപ്പടം മൂന്ന് നാല് ദിവസം വരെ മാത്രമേ ഏറിപ്പോയാല്‍ കേടാവാതിരിക്കൂ എന്നതു കൊണ്ടാണ് പലരും പപ്പടത്തില്‍ ഇത്തരത്തില്‍ മായം ചേര്‍ക്കാന്‍ കാരണം.  ഇത് തിരിച്ചറിയാനും ചില മാര്‍ഗങ്ങളുണ്ട്.

 

ഉഴുന്നു മാത്രം ചേര്‍ന്ന് നിര്‍മ്മിച്ച പപ്പടമാണെങ്കില്‍ അവ നാലുമുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ചുവന്ന നിറമായി മാറി കേടാവാന്‍ തുടങ്ങും. രാസ വസ്തു ചേര്‍ത്ത പപ്പടമാണെങ്കില്‍ രണ്ട് മാസം വരെ കേടാവാതിരിക്കും. ഇത് ദഹനസംബന്ധമായ പലപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

പപ്പടം കുതിരുന്ന തരത്തില്‍ വെള്ളമെടുത്ത് അതില്‍ ഇരുപത് മിനിറ്റോളം പപ്പടം ഇട്ട് വെക്കുക. ശേഷം എടുത്ത് നോക്കുമ്പോള്‍ മാവ് രൂപത്തില്‍ പപ്പടം ലഭിച്ചാല്‍ അത് മായം ചേര്‍ക്കാത്ത പപ്പടമാണെന്ന് മനസിലാക്കം. ഇട്ട അതേ പടിയാണ് പപ്പടം ലഭിക്കുന്നതെങ്കില്‍ പപ്പടത്തില്‍ മായം ഉണ്ടെന്ന് തിരിച്ചറിയുക. ഇത്തരത്തില്‍ പപ്പടം ശീലമാക്കുന്നവര്‍ തങ്ങള്‍ കളഴിക്കുന്നത് മായം ചേര്‍ക്കാത്ത പപ്പടം തന്നെയാണെന്ന് ഉറപ്പാക്കേണ്ത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നതാണ്.

Eng­lish Sum­ma­ry: how to iden­ti­fy chem­i­cal in pappad

You may also like this video