Web Desk

June 30, 2020, 7:03 pm

വാർധക്യത്തെ ആസ്വാദ്യകരമാക്കാൻ എന്തൊക്കെ ചെയ്യാം

Janayugom Online

പ്രായമാവുകയെന്നത് അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്. മാറാലപിടിക്കാത്ത മനസ്സും ശക്തിചോരാത്ത ശരീരവുമായി കര്‍മനിരതമായി കഴിയുന്ന വൃദ്ധരും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ആകുലതകളും വിചാരങ്ങളും പങ്കുവയ്ക്കാനാളില്ലാതെ ഏകാന്തതയുടെ പിടിയിലമരുന്ന നല്ലൊരു ശതമാനം വൃദ്ധരാണേറെയും. മുന്‍കൂട്ടി ആസൂത്രണം ചെയ്തും ജീവിത ശൈലി പരിഷ്‌കരിച്ചും പലപ്പോഴും ഇവയെ പ്രതിരോധിക്കാനാകും.

ഏകാന്തത

പ്രശസ്തരായ ആളുകള്‍ പോലും ഇതില്‍ ഉള്‍പ്പെടുന്നു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം, ഒരു വ്യക്തിക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ടോ എന്ന് നിര്‍ണയിക്കുന്നത്, ആ വ്യക്തിക്കുള്ള സുഹൃത്തുക്കളുടെ എണ്ണമല്ല. പകരം ഉള്ള സുഹൃദ്ബന്ധങ്ങളുടെ ആഴം എത്രത്തോളം ഉണ്ടെന്നുള്ളതാണ്. പ്രശസ്തനായ ഒരു വ്യക്തിയുടെ ചുറ്റിലും എപ്പോഴും ആളുകള്‍ ഉണ്ടായേക്കാമെങ്കിലും യഥാര്‍ഥസുഹൃത്തുക്കള്‍ ഇല്ലാത്തതിനാല്‍ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടേക്കാം. വാര്‍ധക്യസഹജമായ ശാരീരിക മാറ്റങ്ങള്‍, ദേഹമെങ്ങും സംജാതമാകുന്ന ഒരു തരം നീര്‍വീക്കത്തിന്റെ അനന്തര ഫലമാണ്. ഏകാന്തറില്‍ ഈ നീര്‍വീക്കം അമിതമാവുകയും തലച്ചോറിനെ ഗ്രെസിക്കുകയും ചെയ്യുന്നത് വിഷാദത്തിനും ഓര്‍മ പ്രശ്‌നനങ്ങള്‍ക്കുമൊക്കെ ഇടയാക്കാം.

വിഷാദരോഗം

ഇന്ന് സര്‍വസാധാരണമായ ഒരു മനോരോഗമാണ് വിഷാദരോഗം അഥവാ ഡിപ്രഷന്‍. ആത്മഹത്യയ്ക്കു കാരണമാകുന്ന മാനസികരോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഷാദരോഗം. ആത്മഹത്യയ്ക്ക് കാരണമാകുന്ന ഒരു രോഗമാണിത്. ഇന്ത്യയിലെ 60 വയസ്സിന് മുകളിലുള്ള 15 ശതമാനം പേരും വിഷാദ രോഗികളാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ സര്‍വെയിലെ കണ്ടെത്തല്‍. 60 വയസ്സിന് മുകളിലുള്ള നാലു പേരില്‍ ഒരാള്‍ക്ക് വിഷാദ രോഗമുണ്ട്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 30 മുതല്‍ 60 ശതമാനം വരെ പേര്‍ക്കും വിഷാദ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇതില്‍ തന്നെ 5487 ശതമാനം പേര്‍ക്കും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുമായിരുന്ന വിഷാദ രോഗമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടുപിടിക്കാനായില്ല. ഇക്കൂട്ടരില്‍ 80 ശതമാനം പേരും മരിക്കുന്നതിന് 6 മാസത്തിനുള്ളില്‍ ഈ മാനസിക പ്രശ്‌നത്തിന് ഡോക്ടറെ കണ്ടിരുന്നതായും വ്യക്തമാകുന്നുണ്ട്.

വാര്‍ധക്യത്തെ മറക്കാന്‍

*പുസ്തകങ്ങള്‍ വായിക്കുകയോ താത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ കേള്‍ക്കുകയോ പുതിയൊരു ഭാഷ പഠിക്കുകയോ ഒക്കെ ചെയ്ത് തലച്ചോറിനെ സക്രിയമാക്കി നിര്‍ത്തിയാല്‍ ഓര്‍മപ്രശ്‌നങ്ങള്‍ തടയാം.

* കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറിമൂല്യം പരിമിതപ്പെടുത്തുന്നത് മൂഡും ഉറക്കവും ഊര്‍ജസ്വലതയും മെച്ചപ്പെടുത്തുകയും ആയുസ്സ് കൂട്ടുകയും ചെയ്യും. പഴയ അത്ര കലോറി അകത്തെത്തുന്നില്ലെന്നു കാണുമ്പോള്‍ തലച്ചോര്‍, കോശങ്ങളിലെ റിപ്പയര്‍ വര്‍ക്കുകള്‍ വര്‍ധിപ്പിക്കും എന്നതിനാലാണിത്. കലോറി നിയന്ത്രണം വിദഗ്ധ മേല്‍നോട്ടത്തിലേ നടപ്പാക്കാവൂ.

* ശരീരപ്രകൃതിക്കനുസരിച്ച് ആറുമുതല്‍ ഒമ്പതുവരെ മണിക്കൂര്‍ ഓരോരുത്തരും ദിവസേന ഉറങ്ങേണ്ടതുണ്ട്. എങ്കിലേ മസ്തിഷ്‌കകോശങ്ങള്‍ക്ക് ശരിയാംവണ്ണം പ്രവര്‍ത്തിക്കാനാകൂ, നല്ല ഓര്‍മയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും പ്രശ്‌നപരിഹാരശേഷിയും നമുക്കുണ്ടാകൂ.

വയോധികര്‍ അറിയാന്‍

വയസ്സായി എന്ന് സ്വയം അംഗീകരിക്കാനുള്ള ഒരു മനസ്സാണ് ആദ്യം നേടിയെടുക്കേണ്ടത്. വാര്‍ധക്യം എന്നത് മറ്റേതൊരു കാലവും പോലെത്തന്നെ ഒരു ശാരീരികാവസ്ഥയാണെന്ന് തിരിച്ചറിയണം. അതിനാല്‍ അക്കാര്യം മുന്നില്‍ കണ്ട് ഭാവി ജീവിതം ആസൂത്രണം ചെയ്യണം. സാമ്പത്തിക കാര്യങ്ങളും ഇത്തരത്തില്‍ ക്രമപ്പെടുത്തണം. സാധിക്കുന്നിടത്തോളം കാലം സ്വന്തം കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ മനസ്സിനെ പാകപ്പെടുത്തണം. മക്കള്‍ നോക്കിയില്ലെങ്കിലോ എന്ന് ആശങ്കപ്പെടേണ്ടതില്ല. നിസ്സഹായരാകുന്ന വയോധികര്‍ക്കു തുണയേകാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്.

വാര്‍ധക്യത്തെ പോസിറ്റീവാക്കാന്‍

വാര്‍ദ്ധക്യത്തെ ഇപ്പോഴും പോസിറ്റാവായി കാണുക. സമ്മര്‍ദ്ദ സാഹചര്യങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാനാകും. നെഗറ്റീവ് സമീപനമുള്ളവരെക്കാള്‍ അവര്‍ക്ക് ഏഴര വര്‍ഷത്തിന്റെ ആയുസ്സ് അധികമായിക്കിട്ടുന്നുണ്ടെന്നും സൂചനയുണ്ട്. ഓരോ ദിവസത്തെയും ഏറ്റവും നല്ല മൂന്നുകാര്യങ്ങള്‍ എവിടെയെങ്കിലും കുറിച്ചിടുന്നതും, നെഗറ്റീവ് ചിന്തകള്‍ മനസ്സിലേക്ക് വന്നാല്‍ കണ്ണടച്ച് വിശ്വസിച്ചുകളയാതെ അവയ്ക്ക് അടിസ്ഥാനം വല്ലതുമുണ്ടോ എന്നൊന്ന് വിശകലനം ചെയ്യുന്നതും നല്ലതാണ്. ഏറ്റവും നല്ല പരിഹാരമാണ് വ്യായാമം.

Eng­lish summary;how to make a old age positive

You may also like this video;