സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന വിഷയമാണ് ഫോണ്‍ സ്റ്റോറേജ് തീരുകയെന്നത്. ഇതു മൂലം ഇഷ്ട ആപ്പുകള്‍ പലതും ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യേണ്ട അവസ്ഥ നമ്മളില്‍ പലര്‍ക്കും വന്നിട്ടുണ്ടാകും. ഫോണ്‍ വാങ്ങുമ്പോള്‍ നിറയെ സ്പേസോടെ നമ്മുടെ കൈകളില്‍ കിട്ടുന്ന ഫോണ്‍ എങ്ങനെയാണ് കുറച്ച് ആപ്പുകള്‍ ഇടുമ്പോഴേക്കും സ്റ്റോറേജ് തീരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? എത്ര ക്ലീന്‍ ചെയ്താലും സ്റ്റോറേജ് ഫൂള്‍ എന്ന് കാണിക്കുമ്പോള്‍ ദേഷ്യം തോന്നാറില്ലേ?
ഉണ്ടെങ്കില്‍ ഇതാ ഫോണ്‍ സ്റ്റോറേജ് നിറയുന്ന പ്രശ്നത്തിന് ഒരു പരിഹാരം. വെറുതെ ഇനി മെമ്മറികാര്‍ഡ് വാങ്ങി കാശ് കളയാന്‍ നില്‍ക്കണ്ട. പ്രധാനമായി നമ്മുടെ ഫോണുകളുടെ സ്റ്റോറേജ് ഫുള്‍ ആകുവാന്‍ കാരണം മൂന്ന് തെറ്റുകള്‍ നമ്മള് അറിയാതെ ഫോണില്‍ ചെയ്യുന്നതുകൊണ്ടാണ്. ഒരു ആപ്ലിക്കേഷന്‍ വേണ്ടാതെ കളയുകയാണെങ്കില്‍ വെറുതെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു കളയാന്‍ വരട്ടെ.
സെറ്റിങ്സില്‍ പോയി ആപ്പ് മാനേജര്‍ അല്ലെങ്കില്‍ ആപ്പ് ഇന്‍ഫോയില്‍ ക്ലിക്ക് ചെയ്താല്‍ ഒരുപാട് ആപ്പുകള്‍ കാണാന്‍ കഴിയും. അവിടെ വേണ്ടാത്ത ആപ്പുകള്‍ തിരഞ്ഞെടുത്ത് സ്റ്റോറേജില്‍ ക്ലിക്ക് ചെയ്ത് ക്ലിയര്‍ ഡാറ്റ കൊടുക്കണം. കൂടാതെ ക്ലിയര്‍ ക്യാച്ച് എന്ന ഓപ്ഷനിലും ക്ലിക്ക് ചെയ്ത ശേഷം മാത്രം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതിലൂടെ ആപ്പുകളിലൂടെ ഉപയോഗിച്ച ഡാറ്റകള്‍ ക്ലിയര്‍ ആയി കിട്ടും. ഇതിലൂടെ മെമ്മറി സ്പേസും നമുക്ക് കൂടി കിട്ടും.
മെമ്മറി സ്പേസ് കൂട്ടുവാന്‍ വേണ്ടി നമ്മള് ഒരുപാട് തേര്‍ഡ് പാര്‍ട്ടീസ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാറുണ്ട്. എന്നാല്‍ ഈ ആപ്പുകളുടെ പുറകിലുള്ള ഡാറ്റകള്‍ നമ്മുടെ ഫോണുകളില്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ബാഗ്ഗ്രൗണ്ടില് ഇത്തരം ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ഒരിക്കലും ഫോണ്‍ മെമ്മറി കൂട്ടി കിട്ടുകയില്ല.ഇതിലൂടെ ഫോണ്‍ സ്റ്റോറേജ് കുറയുകയാണ് ചെയ്യുന്നത്.
മൂന്നാമത് ആയി ചെയ്യുന്ന തോറ്റുകളില് ഒന്നാണ്. വേണ്ടാത്ത ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്താലും അവയുടെ ഡാറ്റ സ്റ്റോറേജുകളില്‍ തന്നെ ഉണ്ടായിരിക്കും എന്നത്. അവ നീക്കം ചെയ്യാന്‍ സെറ്റിങ്സില്‍ പോയി സ്റ്റോറേജില്‍ ക്ലിയര്‍ ക്യാച്ച് ഒപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഒറ്റ ക്ലിക്കില്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും. ഇങ്ങനെ ഫോണുകളില്‍ നമുക്ക് ആവിശ്യത്തിനുള്ള സ്റ്റോറേജ് വീണ്ടും കൊണ്ടുവരാന്‍ കഴിയും.
ENGLISH SUMMARY:how to make space in mobile phones
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.