കൊറോണ കുടുംബത്തിൽ ഏറ്റവും പുതുതായി ജനിതക മാറ്റം സംഭവിച്ചു രൂപപ്പെട്ട വൈറസാണ് കോവിഡ് 19. 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസിന് ആദ്യം നൽകിയ പേര് 2019 നോവെൽ കൊറോണ വൈറസ്( 2019- n cov) എന്നാണ്. പ്രധാനമായും വൈറസ് ബാധിച്ച മറ്റുള്ളവരില്‍ നിന്നുമാണ് രോഗം പകരുന്നത്. വൈറസ് ബാധിച്ചവര്‍ തുമ്മുബോഴും ചുമയ്ക്കുമ്ബോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെ കോവിഡ് 19 മറ്റുള്ളവരിലേക്കും പകരാം. ഈ തുള്ളികള്‍ രോഗിയുടെ ചുറ്റിലുമുള്ള വസ്തുക്കളിലും വിവിധ പ്രതലങ്ങളിലും വന്നുവീണേക്കാം. ഇവിടങ്ങളില്‍ സ്പര്ശിക്കുമ്പോഴും മറ്റുള്ളവരിലേക്കു രോഗം പകരാം. ഇത്തരം ഇടങ്ങളില്‍ സ്പര്‍ശിച്ചതിനു ശേഷം കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് ആരോഗ്യവാനായ മനുഷ്യന്റെ ശരീരത്തിലെത്തുക. കോവിഡ് 19 രോഗി തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും പുറത്തുവരുന്ന സ്രവങ്ങള്‍ മറ്റൊരാള്‍ നേരിട്ടു ശ്വസിക്കുന്നതുവഴിയും രോഗം പരക്കാം. രോഗബാധിതനായ ഒരാളില്‍ നിന്ന് ഒരു മീറ്ററെങ്കിലും (3 അടി) ദൂരം കാത്തുസൂക്ഷിക്കണമെന്നു പറയുന്നത് ഇതിനാലാണ്.
രോഗം പകരാതിരിക്കാനും, പടര്‍ത്താതിരിക്കാനും ചെറിയ ചില മുന്‍കരുതലുകൾ
കൈകളിലുള്ള വൈറസിനെ ഇല്ലാതാക്കാന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കുക. ഏതു സോപ്പും ഇതിനായി ഉപയോഗിക്കാം. 20 സെക്കന്‍ഡ് നേരമെങ്കിലും കൈ കഴുകണം.സോപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍, 60% എങ്കിലും ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസറുകളും ഉപയോഗിക്കാം.ആരെങ്കിലും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താല്‍ അവരില്‍ നിന്ന് ഒരു മീറ്ററെങ്കിലും (മൂന്നടി) അകലം പാലിക്കുക.ഒട്ടേറെ വസ്തുക്കളിലും പ്രതലങ്ങളിലും നാം സ്പര്‍ശിക്കാറുണ്ട്. അപ്പോഴെല്ലാം വൈറസ് കയ്യിലെത്താന്‍ സാധ്യതയുണ്ട്.കൈകളിലൂടെ കണ്ണുകളിലും മൂക്കിലും വായിലുമെല്ലാം വൈറസെത്തും. അതുവഴി രോഗബാധിതരാവുകയും ചെയ്യും. ഇതൊഴിവാക്കാന്‍ കണ്ണുകളിലും മൂക്കിലും വായിലുമെല്ലാം അനാവശ്യമായി സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. ശ്വസനത്തിലും വൃത്തി പാലിക്കണം. അത് നിങ്ങളെയും ചുറ്റിലുമുള്ളവരെയും വൈറസില്‍ നിന്നു രക്ഷിക്കും. തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും കൈവെള്ള ഉപയോഗിക്കാതെ കൈമടക്കി (Bent Elbow) മുഖത്തോടു ചേര്‍ത്തുവച്ച് തുമ്മുക.
അല്ലെങ്കില്‍ ടിഷ്യുവോ തൂവാലയോ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിച്ച് തുമ്മുക. ഇവ പിന്നീട് ഉപയോഗിക്കാതെ ഒഴിവാക്കുക. കോവിഡ് 19 മാത്രമല്ല, ജലദോഷം, പനി എന്നിവയില്‍ നിന്നെല്ലാം ഇതുവഴി രക്ഷപ്പെടാം. ശാരീരിക അസ്വസ്ഥതകള്‍ തോന്നിയാല്‍ വീട്ടില്‍ തുടരുക. ചുമയോ പനിയോ ശ്വസിക്കാന്‍ ബുദ്ധിമുട്ടോ നേരിട്ടാല്‍ വൈദ്യസഹായം തേടുക. പ്രാദേശികമായി നല്‍കിയിട്ടുള്ള ഹെല്‍പ്നമ്ബര്‍ ഉപയോഗിച്ചും സഹായം തേടുക. കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ ‘ദിശ’ നമ്ബറായി 1056 ഉണ്ട്. എവിടെനിന്നു വേണമെങ്കിലും ഈ നമ്ബറിലേക്കു വിളിക്കാം. ബന്ധപ്പെട്ട ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ സഹായവുമായെത്തും.
ആശുപത്രിയിലേക്കു പുറപ്പെടുമ്ബോള്‍ പരമാവധി വ്യക്തിശുചിത്വം പാലിക്കുക. ഒപ്പമുള്ളവരുടെ എണ്ണം പരമാവധി കുറയ്ക്കുക. തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും തൂവാലയോ മാസ്കോ ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കോവിഡ് 19 വ്യാപനം സംബന്ധിച്ച് പ്രാദേശിക ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അപ്ഡേറ്റായിരിക്കും. അതിനാല്‍ത്തന്നെ അവരുടെ സഹായവും ഉപദേശവും തേടാന്‍ മടിക്കരുത്. കോവിഡ് 19 വന്‍തോതില്‍ പടരുന്ന പ്രദേശങ്ങളെപ്പറ്റി (ഹോട്‌സ്പോട്ടുകള്‍) അറിഞ്ഞുവയ്ക്കുക.
ഈ പ്രദേശങ്ങളിലേക്കു പരമാവധി യാത്ര കുറയ്ക്കുക, വയോജനങ്ങളും പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ എന്നിവയുള്ളവരും ഇത്തരം പ്രദേശങ്ങളിലെത്തിയാല്‍ എളുപ്പം അസുഖം പിടിപെടാന്‍ സാധ്യതയുണ്ട്.
മൂക്കൊലിപ്പുണ്ടെങ്കില്‍ അത് കോവിഡ് 19 അല്ല, വരണ്ട ചുമയാണ് കോവിഡിന്റെ ലക്ഷണം- ഈ പ്രചാരണം ശരിയാണോ?
വ്യാജപ്രചാരണമാണിത്. വൈറസ് ബാധിച്ചവര്‍ തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെയാണ് കോവിഡ് 19 മറ്റുള്ളവരിലേക്കു പകരുന്നതുതന്നെ. മേല്‍പ്പറഞ്ഞ തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പരക്കുന്ന വ്യാജസന്ദേശങ്ങള്‍ വിശ്വസിക്കാതിരിക്കുക.
തണുത്ത കാലാവസ്ഥയിലും മഞ്ഞിലും കോവിഡ് 19 വൈറസ് വേഗം വളരുമെന്ന പ്രചാരണം സത്യമാണോ?
തണുത്ത കാലാവസ്ഥയില്‍ കോവിഡ് 19 വെറസ് വേഗം പടരുമെന്ന പ്രചാരണത്തിന് ഉപോദ്ബലകമായ തെളിവുകളൊന്നു ഇതുവരെ ലഭിച്ചിട്ടില്ല. പുറത്ത് എന്തു കാലാവസ്ഥയായാലും മനുഷ്യ ശരീരോഷ്മാവ് പൊതുവെ 36.5 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസായി തുടരുകയാണ് ചെയ്യുക. വ്യക്തിശുചിത്വം പാലിക്കുകയെന്നതാണ് കൊറോണയെ പ്രതിരോധിക്കുന്നതിന് നിലവിലുള്ള പ്രധാന പോംവഴികളിലൊന്ന്.
ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ കോവിഡ് 19 ബാധിക്കില്ലെന്ന പ്രചാരണം സത്യമാണോ?
ചൂടുവെള്ളത്തില്‍ കുളിച്ചാലും കോവിഡ് 19 ബാധിക്കും. ഏതുവെള്ളത്തില്‍ കുളിച്ചാലും മനുഷ്യ ശരീരോഷ്മാവ് പൊതുവെ 36.5 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസായി തുടരുകയാണ് ചെയ്യുക. അതേസമയം ചൂടുകാലത്ത് വളരെയേറെ ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിനു ഹാനികരവുമാണ്. വ്യക്തിശുചിത്വം പാലിക്കുകയെന്നതാണ് കൊറോണയെ പ്രതിരോധിക്കുന്നതിന് നിലവിലുള്ള പ്രധാന പോംവഴികളിലൊന്ന്.
ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിലൂടെ കോവിഡ് 19 ബാധിക്കുമോ?
പ്രതലങ്ങളുടെ സ്വഭാവമനുസരിച്ച് കോവിഡ് 19 വൈറസ് ഏതാനും മണിക്കൂറുകളും ചിലപ്പോള്‍ ഏതാനും ദിവസങ്ങളോളവും അവയില്‍ സജീവമായി തുടരാം. എന്നാല്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അയയ്ക്കുന്ന വസ്തുക്കളിലേക്ക് രോഗബാധിതരില്‍നിന്ന് വൈറസ് എത്താന്‍ സാധ്യത വളരെ കുറവാണ്.പലയിടത്തേക്കായി മാറ്റി, സഞ്ചരിച്ച്, വിവിധ സാഹചര്യങ്ങളിലൂടെയും കാലാവസ്ഥയിലൂടെയും താപനിലയിലൂടെയും കടന്ന് എത്തുന്ന പാക്കേജുകളില്‍ നിന്ന് മറ്റുള്ളവരിലേക്കു വൈറസെത്താനും സാധ്യത വളരെ കുറവ്. ഏതെങ്കിലും പ്രതലത്തില്‍ രോഗാണുബാധയുണ്ടെന്നു സംശയം തോന്നിയാല്‍ അണുനാശിനി ഉപയോഗിച്ച് അതു വൃത്തിയാക്കുക. അതിനുശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകാനും മറക്കരുത്.
ഐസ്ക്രീമും തണുത്ത ഭക്ഷ്യവസ്തുക്കളും ഒഴിവാക്കിയാല്‍ കോവിഡ് 19 വൈറസില്‍നിന്നു രക്ഷപ്പെടാമെന്ന പ്രചാരണം സത്യമാണോ?
വൈറസ് ബാധിച്ചവര്‍ തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെയാണ് കോവിഡ് 19 പകരുന്നത്. അതിന് തണുത്ത ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുന്നതുമായി യാതൊരു ബന്ധവുമില്ല. ഐസ്ക്രീം കഴിക്കാതിരുന്നാലും വൈറസ് ശരീരത്തിലേക്കെത്തും.
എടിഎമ്മുകള്‍ ഉപയോഗിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ്?
എടിഎമ്മുകള്‍ വഴി രോഗം പകരാന്‍ സാധ്യതയുണ്ട്. ഡിജിറ്റല്‍ പണമിടപാട് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി, എടിഎമ്മുകളില്‍ പോകുന്നതു കഴിയുന്നത്ര കുറയ്ക്കാം.
ഹാന്‍ഡ്‌വാഷ് ഉപയോഗിച്ചു കഴുകിയാല്‍ വൈറസ് പൂര്‍ണമായി നശിക്കുമോ, അതോ സാനിറ്റൈസറുകള്‍ തന്നെ വേണോ? ഹാന്‍ഡ്‌വാഷ് ഉപയോഗിച്ചു കൈ കഴുകുന്നതു ഫലപ്രദമാണ്. സാനിറ്റൈസറുകള്‍ തന്നെ വേണമെന്നില്ല.
English summary: how to over come corona virus
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.