June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കോവിഡ് വന്നു മരിക്കുന്നതിലും ഭീകരമാണ് കോവിഡിനെ പ്രതിരോധിക്കുന്നത്: അതിജീവനത്തിന്റെ അനുഭവം പങ്കുവെച്ച് ന്യൂയോര്‍ക്കില്‍ നിന്നൊരു മലയാളി ഡോക്ടര്‍

By Janayugom Webdesk
April 21, 2020

കോവിഡ് മഹാമാരി വിതയ്ക്കുന്ന മരണങ്ങളും ഭയവുമാണ് എന്നും വാര്‍ത്തയാവുന്നത്. എന്നാല്‍ അതിജീവനത്തിന്റെ കഥകള്‍ പുറത്തു വരുന്നത് ചുരുക്കമാണ്. കോവിഡ് വന്ന് മരിക്കുന്നതിലും ഭീകരമാണ് കോവിഡിനെ പ്രതിരോധിച്ച് ജീവിതത്തിലേക്ക് മടങ്ങുന്നതെന്ന് വ്യക്തമാക്കുകയാണ് ന്യൂയോര്‍ക്കിലെ മലയാളി ഡോക്ടറായ അഞ്ജു തോമസ്.

കോവിഡ് പിടിപെട്ട പലര്‍ക്കും പലതും നഷ്ടപ്പെട്ടതായി തോന്നുകയും ജീവിതം കൈവിട്ടുപോയെന്ന് കരുതുകയും ഒക്കെ ചെയ്തേക്കാം. എന്നാല്‍ അത്തരക്കാര്‍ക്ക് പ്രചോദനം നല്‍കാനും ആത്മവിശ്വാസം പകരുന്നതിനുമായി തന്റെ കോവിഡ് പ്രതിരോധദിനങ്ങളെ കുറിച്ച് വിശദമാക്കുകയാണ് ഡോക്ടര്‍ അഞ്ജു തോമസ്  ഫേസ്ബുക്ക് പോസ്റ്റിലൂടെ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കാർമേഘം മൂടിയ ആകാശംപോലെയൊരു മനസ്സ്
ആകെ കാറുംകോളും ആണ്..അതിനെ എതിർത്തുനിൽക്കാൻ പറ്റിയ ഏറ്റവും മികച്ച ആയുധം ചിലരുടെ ഒക്കെ സ്നേഹവും കരുതലുമാണെന്നു തിരിച്ചറിഞ്ഞ നാളുകൾ.….…

Coro­na virus അല്ലെങ്കിൽ covid 19 ഇ വൈറസ് നെ പറ്റി പലരും പലതും പറയുന്നുണ്ടാകും നിങ്ങൾ അറിയുന്നുമുണ്ടാകും , പലർക്കും പല പല അനുഭവങ്ങൾ ആണ്. അങ്ങിനെ എനിക്കും ഉണ്ട് നിങ്ങളോടു പങ്ക് വെയ്ക്കാനുള്ള ഒരു ചെറിയ വലിയ അനുഭവം .

ഒരായിരം സ്വപ്നങ്ങളുമായി അമേരിക്കയിൽ ന്യൂയോർക്ക് എന്ന നഗരത്തിൽ ജീവിക്കുന്ന
എനിക്ക് നേരിടേണ്ടി വന്ന ചില പരീക്ഷണങ്ങൾ .
പതിവ് പോലെ ഹോസ്പിറ്റലിൽ ജോലിക്കു പോയി തിരികെ എത്തി. പെട്ടെന്നു ആകെ എന്തോ ഒരു ഷീണംപോലെ തോന്നി ‚ഓ അത് ഇടയ്ക്കുള്ളതാണല്ലോ നല്ല ചൂടുവെള്ളത്തിൽ ഒന്ന് കുളിച്ചാൽ ആ ഷീണം മാറുമല്ലോ എന്ന് സ്വയം കരുതി അതങ്ങു വിട്ടു .

ഇനിയാണ് ശെരിക്കും കഥ തുടങ്ങുന്നത്

( Day 1 )കുളി ഒക്കെ കഴിഞ്ഞു വന്നു ഫുഡ് കഴിക്കാൻ എടുത്തു , എന്താണെന്ന് അറിയില്ല കഴിക്കാൻ തോന്നുന്നില്ല അതെടുത്തു കിച്ചണിൽ കൊണ്ടുപോയി വെച്ചിട്ടു ഞാൻ റൂമിൽ വന്നു കിടന്നു .പിന്നെ ശരീരത്തിന് എന്തൊക്കെയോ ചെറിയ മാറ്റങ്ങൾ തോന്നി തുടങ്ങി ‚Temp ഉള്ളപോലെ .. അപ്പോ തോന്നി ഇനി റൂമിൽ il heat കൂടിയതാണെന്നു കരുതി പോയി heat കുറച്ചു വന്നു വീണ്ടും കിടന്നു, പിന്നെ ഒന്നും ഓർമയില്ല ബാക്കിയൊക്കെ രാവിലെ എഴുനേറ്റപ്പോ കെട്ട്യോൻ പറഞ്ഞു തന്നതാണ് .

( Day 2 )കെട്ട്യോൻ : നിനക്കു നല്ല temp ഉണ്ടാരുന്നു രാത്രിയിൽ ഞാൻ ആകെ പേടിച്ചുപോയി,ഉറങ്ങിയപോലും ഇല്ല .
ഞാൻ : mm .. ഞാൻ ഇന്ന് ജോലിക്കു പോകുന്നില്ല എന്തോ ആകെ വയ്യാത്ത പോലെ .
കെട്ട്യോൻ : ഞാൻ അതങ്ങോട്ടു പറയാൻ വരുവാരുന്നു നീ ഇന്ന് പോകണ്ടാന്നു ‚മരുന്ന് വല്ലോം എടുത്ത് rest എടുക്ക് ‚( എനിക്കി ee മരുന്ന് കഴിക്കുന്നത് തീരെ ഇഷ്ടമല്ല പിന്നെ കഴിക്കേണ്ടി വന്നാൽ കഴിച്ചല്ലേ പറ്റുള്ളൂ ) ചെറിയ fever വല്ലോം ആയിരിക്കുമെന്ന് പറഞ്ഞു തള്ളി ഞാൻ , എന്നിട്ടു കിച്ചണിൽ പോയി ഫുഡ് ഒക്കെ ഉണ്ടാക്കി വെച്ചതിനു ശേഷം വീണ്ടും വന്നു കിടന്നു . രാത്രി ഏറെ വൈകി , എനിക്ക് വിശപ്പില്ല ഇച്ചായൻ ഫുഡ് കഴിച്ചോളൂ എന്നും പറഞ്ഞു ഞാൻ പോയി ഉറങ്ങാൻ കിടന്നു . ഇത്തിരി കഴിഞ്ഞു ഇച്ചായൻ ഞങ്ങളുടെ ഒരു സുഹൃത്തിനെ വിളിച്ചു , അവൾക്കു ചെറിയ temp ഉണ്ട് , അവര് പറഞ്ഞു risk എടുക്കാൻ നിക്കണ്ട മെഡിസിൻ എടുക്കാൻ പറയ് അവളോട് . ഒന്നും കഴിക്കാതെ മരുന്ന് കഴിക്കാൻ പറ്റില്ലലോ , അങ്ങിനെ എന്നെകൊണ്ട് നിർബന്ധിച്ചു ആഹാരവും മരുന്നും കഴിപ്പിച്ചു , ഒട്ടും വൈകിയില്ല ഞാൻ വാൾ വെയ്ക്കാൻ തുടങ്ങി ഒരു ഒന്നുഒന്നര വാൾ ..കഴിച്ചത് ഫുൾ അങ്ങനെ വാൾ വെച്ച് .ഇച്ചായ എനിക്ക് വയ്യ ഞാൻ വീണുപോകുന്നു .നീ അങ്ങിനെയൊന്നും വീഴില്ലെടി എന്ന് പറഞ്ഞു പുളിക്കാരൻ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു .എനിക്ക് എന്റെ അമ്മയെ കാണണം എനിക്ക് വീട്ടിൽ പോകണം എന്നൊക്കെ ആരുന്നു പിന്നെയുള്ള എന്റെ വാക്കുകൾ ‚അങ്ങിനെ mumye call ചെയ്തുതന്നു
ഞാൻ : mumy ‚അമ്മെ
മമ്മി : എന്താടി ചിണുങ്ങാതെ കാര്യം പറയ്
ഞാൻ :അമ്മെ ‚മമ്മി
മമ്മി : എന്താ അഞ്ചു നീ കാര്യം പറ
ഇച്ചായൻ ഫോൺ വാങ്ങി : ഓ ഒന്നുല്ല മമ്മി അവൾക്കു ചെറിയ ഒരു fever ഒന്ന് vom­it ആക്കി അത്രേ ഉള്ളൂ mum­my ten­sion ആവണ്ട
ഞാൻ :അമ്മെ എനിക്ക് അമ്മയെ കാണണം ഞാൻ അങ്ങ് വരുവാ മമ്മി : നീ എന്തിനാ കരയുന്നത് ‚ഉറങ്ങി എഴുനേൽക്കുമ്പോൾ നിന്റെ പനി പോകും വെറുതെ നീ അവനെ വിഷമിപ്പിക്കാതെ (mumyde വിഷമം ഉള്ളിലൊതുക്കി ‘അമ്മ എന്നെ വഴക്കു പറയുവാ hehe ) ഇച്ചായൻ : mumy ഞങ്ങൾ നാളെ വിളിക്കാം എന്നും പറഞ്ഞു cal cut ചെയ്തു .

പിന്നെയൊന്നും എനിക്ക് ഓർമ്മയില്ല … temp Lyft ആയികൊണ്ടേ ഇരിക്കുന്നു . രാത്രി ഒരുപാടായി , പാവം എന്റെ ഇച്ചായൻ ഉറങ്ങാതെ എന്റെ അടുത്ത് ഉണ്ട് , ബോധം വന്നപ്പോ എനിക്ക് ചെറുതായി മനസിലായി തുടങ്ങി covid ന്റെ തുടക്കം ആണെന്ന് .
ആ സംശയത്തിൽ ഞാൻ ഇച്ചായനോട് പറഞ്ഞു നമുക്ക് ഒന്നു പോയി test ചെയ്താലോ നു
ഇച്ചായൻ പറഞ്ഞു എടി ഇത് അതൊന്നുമല്ല
എങ്കിലും നിന്റെ ആശ്വാസത്തിന് നമുക്ക് test appoint­ment എടുക്കാം , രാവിലെ ആവട്ടെ ..
എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു .

( Day 3 ) രാവിലെ ആയപ്പോ എനിക്ക് വലിയ കുഴപ്പം ഇല്ല . ഇച്ചായൻ : നീ കുറച്ചു ദിവസത്തേക്ക് ഇനി ജോലിക്കു പോകണ്ട ഞാൻ പറഞ്ഞു എനിക്ക് കുഴപ്പം ഒന്നുമില്ല അത് പറഞ്ഞുതീരും മുന്നേ എനിക്ക് തല ചുറ്റുമ്പോലെ തോന്നി ഇച്ചായന്റെ തോളിലേക്ക് ചാരി ഞാൻ കിടന്നു ‚ഇച്ചായൻ പെട്ടെന്നു ഹോസ്പിറ്റലിൽ വിളിച്ചു appoint­ment നു ‚അവര് പറഞ്ഞു symp­toms കുറവാണത്രേ low risk cat­e­go­ry ആയോണ്ട് appoint­ment കിട്ടാൻ വൈകുമെന്ന് .അവരോടു എന്ധോകെയോ ഒക്കെ പറഞ്ഞു 2days nu ശേഷമുള്ള ഒരു date കിട്ടി .ഇച്ചായൻ പോയി ഫുഡ് ഉണ്ടാക്കി കൊണ്ട് വന്നു ‚ഞാൻ പതിയെ ബെഡിൽ നിന്നു എഴുന്നേക്കാൻ നോക്കി പറ്റുന്നില്ല ശരീരം വല്ലാതെ വരിഞ്ഞു മുറുങ്ങുന്ന പോലെ , എങ്കിലും എങ്ങിനെയൊക്കെയോ ഫുഡും മരുന്നും കഴിച്ച ശേഷം ഞാൻ കിടന്നു ‚പിന്നെ ചെറുതായി ശ്വാസം എടുക്കാൻ ആവാതെപോലെ ഒരു ബുദ്ധിമുട്ട് പതിയെ വരാൻ തുടങ്ങി..എങ്കിലും കുഴപ്പോമില്ല എന്ന രീതിയിൽ ഞാൻ കിടന്നു .ഇടയ്ക്കു ആരുടെയൊക്കെയോ calls um mes­sages um ഒക്കെ വരുന്നുണ്ട് എല്ലാരുടേം ചോദ്യം ഒന്നാണ് നിങ്ങൾ അവിടെ safe അല്ലെ ‚stay safe,stay home .തിരിച്ചു ഞാനും സെയിം ഡയലോഗ് ..!!

ഇടയ്ക്കു ഒന്ന് ഒക്കെ ആവുമ്പോൾ ഫോണിൽ fb um wht­sa­pum നോക്കി ‚Fb ലെ കോറോണയെ പറ്റിയുള്ള ട്രോളുകൾ പലതും ‚പിന്നെ cas­es കൂടുന്നേൻറെ കണക്കു എടുപ്പ് (സത്യം പറയാല്ലോ വെറുത്തുപോയി ഒരു ബോധവുമില്ലാതെ covid19ന്റെ google അറിവുകൾ മാത്രം വെച്ചുള്ള ചില പോസ്റ്റുകൾ ‚അങ്ങിനെ പലതും ) കുറെ mes­sages newyork­il safe അല്ലെ എന്നുള്ള ചോദ്യങ്ങൾ എല്ലാരോടും ഒരേ മറുപടി Am fine😊

അങ്ങിനെ ഹോസ്പിറ്റൽ അപ്പോയ്ന്റ്മെന്റ് ദിവസം വന്നു , ഞങ്ങൾ test ചെയ്തു ‚വൈകി വന്ന result കരുതിയപോലെ pos­i­tive ആരുന്നു 😊 ഹോസ്പിറ്റലിൽ bed ഇല്ലാത്തതുകൊണ്ട് admit ചെയ്തില്ല
പിന്നെ ലെ പറഞ്ഞ low റിസ്ക് കാറ്റഗറി അവർക്കിത് low risk ആണെങ്കിലും എനിക്ക് high risk ആയിരുന്നു എന്ന് നേരത്തെ സ്വയം മനസിലാക്കിയിരുന്നു .
അതിനു കാരണം ശ്വാസതടസം തന്നെ ആയിരുന്നു ,
ഞങ്ങൾ ചിരിച്ചോണ്ട് നേരിട്ട ദിവസങ്ങൾ ,
അങ്ങിനെ ഞാനും ഇച്ചായനും ലീവ് എടുത്തു വീട്ടിൽ തന്നെ അപ്പോളേക്കും lock­downum ആയി .

ദിവസങ്ങൾ ഓരോന്നായി കടന്നു പോയി …!

Nyil ഉള്ള സുഹൃത്തുക്കൾ പലരും ഫോൺ ചെയ്തു നിന്റെ fever എങ്ങനെ കുറഞ്ഞോ വല്ല coro­n­ayum ആയിരിക്കും നീ test ചെയ്യാൻ പോയിരുന്നോ ?എന്നുള്ള ചോദ്യങ്ങൾ , ഞാൻ പറഞ്ഞു ഓ ഇല്ല ‚അപ്പൊ അവര് പറഞ്ഞു ആ കൊറോണ നിനെകണ്ടാൽ പേടിച്ചു ഓടും,
ഞാൻ ചിരിച്ചു തള്ളി കളയും .

ഉറ്റവരേം ഉടയവരേം പിരിഞ്ഞു പഠിക്കാനായി ഇറങ്ങി , അങ്ങിനെ അഞ്ചരവർഷം മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളെ പറ്റിയും , മനുഷ്യ ജീവനെ ഏതൊക്കെ രീതിയിൽ രക്ഷപെടുത്താൻ ആധുനിക മെഡിക്കൽ സയൻസ് ന് കഴിയുമെന്ന് ഉറക്കം ഇല്ലാതെ പഠിച്ചെഴുതുമ്പോൾ ‚സ്വപ്നത്തിൽ പോലും കരുതിയില്ല അതെന്റെ ജീവൻ രക്ഷിക്കാനുള്ള ആയുധമായി മാറുമെന്ന് .ഡോക്ടർ ലൈഫിൽ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത അനുഭവപാഠങ്ങൾ ആണ് ഇ 28 ദിവസം കൊണ്ട് covid എനിക്ക് സമ്മാനിച്ചത്.

നെഗറ്റീവിനെ ഇഷ്ടപ്പെടാൻ തുടങ്ങിയ ദിവസങ്ങൾ ‚ഓരോ ദിവസവും ഇന്ന് എന്തൊക്കെ ആയിരിക്കും ശരീരത്തിന്റെ അവസ്ഥ എന്ന് ഓർത്താണ് ഞാൻ എഴുന്നേക്കുന്നത് ‚വീട്ടിൽ വിളിക്കുമ്പോൾ ഞാൻ അമ്മയോട് പറയും അമ്മെ ഇതിലും ഭേദം മരിക്കുന്നതാണ് ഇ വേദന സഹിക്കാൻ പറ്റുന്നില്ല ആകെ മനസ്സ് വല്ലാതെ പതറുമ്പോലെ തോന്നുന്നുണ്ട് ‚” അമ്മ പറയും ഒന്നുമില്ലെടി നിന്റെ പപ്പയുടെ മ അനിയത്തീടേം നീ അറിയാത്ത പലരുടേം പ്രാർത്ഥന നിനക്കു കാവലായി ഉണ്ടെന്നു അത് കേൾക്കുമ്പോൾ എവിടെയോ ഒരാശ്വാസം പോലെ തോന്നും ..”

എല്ലാ ദിവസവും ഉച്ച കഴിയുമ്പോളേക്കും മുല്ലപ്പൂവ് വാടുമ്പോലെ ഞാൻ വാടി തുടങ്ങും ,
എപ്പോളും ഉള്ളപോലെ തന്നെ ശരീരവേദനയും ‚ശ്വാസംമുട്ടലും ‚temp lyft ആവാൻ ഒക്കെ തുടങ്ങും …സ്വയം മരുന്നും പിന്നെ vit­a­m­inzum ആവി പിടിക്കലും ‚ചുക്ക് കാപ്പീം ഒക്കെആയി വീട്ടിൽ തന്നെ ഒതുങ്ങി , ഇതിങ്ങനെ 3 ആഴ്ച്ച കൂടിം കുറഞ്ഞും തുടർന്ന് , പതിയെ പതിയെ കുറയുംപോലെ തോന്നി എങ്കിലും ശരീരവേദന എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടാരുന്നു, 3rd week ആയപ്പോളേക്കും bet­ter ആയപോലെ തോന്നിയെങ്കിലും btr അല്ലാരുന്നു..ദിവസങ്ങൾ കടന്നു പോയി , മാതാപിതാക്കൾ ചെയ്ത പുണ്യം കൊണ്ടും പിന്നെ ചില സുഹൃത്തുക്കൾ പറഞ്ഞപോലെ കൊറോണ എന്നെകണ്ടു പേടിച്ചു ഓടിയോ ..ഇപ്പൊ എനിക്ക് വലിയ കുഴപ്പങ്ങൾ ഒന്നുമില്ല ..എങ്കിലും ചെറിയ അസ്വസ്ഥതകൾ ഇല്ലാതെ ഇല്ല

COVID-19 IS NOT A DEATH SENTENCE!!

മാധ്യമങ്ങൾ ഭയവും മരണസംഖ്യയും മാത്രം വലുതായി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും അതിജീവന കഥകൾ അപൂർവ്വമായി മാത്രമാണ് പറയുന്നത് ആരുടെയും സഹതാപം ലഭിക്കാനോ അല്ലെങ്കിൽ ലൈക്ക് നു വേണ്ടിയോ അല്ല ഞാൻ ഇതെഴുതിയത് ‚ചിലർക്കൊക്കെ പലതും നഷ്ടപ്പെട്ടതായി തോന്നുകയും എന്തുചെയ്യണമെന്ന് അറിയാതിരിക്കുകയും ചെയ്യുന്നവരെ പ്രചോദിപ്പിക്കാനും വിശ്വാസം നൽകാനും വേണ്ടി മാത്രമാണ് ‚ഏതൊരാവസ്ഥയും അവരവരുടെ നേർക്ക് വരണം എങ്കിൽ മാത്രമേ അതിന്റെ ആഴം മനസിലാകുള്ളൂ അല്ലാത്തവർക്കൊക്കെ വെറും ട്രോൾ ആയും സമൂഹ മാധ്യമങ്ങളിലെ തള്ളായും മാത്രം കരുതും .നിങ്ങളിൽ ചിലരെങ്കിലും ചിലപ്പോൾ ഇ അവസ്ഥയിൽ കൂടെ കടന്നു പോകുന്നുണ്ടാകും അവരോടെനിക്ക് പറയാനുള്ളത് നിങ്ങൾ തളരരുത് ..ഒറ്റക്കല്ല എന്ന തോന്നൽ നിങ്ങളെ ശക്തരാക്കും ..!!

അസുഖം വരുമ്പോൾ നമ്മളെ പേടിപ്പിക്കുന്ന , ചിന്തിപ്പിക്കുന്ന പല ആരോഗ്യ പ്രശ്നങ്ങളും പലർക്കും ഉണ്ടാകുന്നു , അത്തരത്തിൽ എനിക്കും ഉണ്ടായപ്പോൾ എന്നെ പിടിച്ചു നിർത്തിയത് എന്റെ ഇച്ചായനും ‚അപ്പയും അമ്മയുമൊക്കെയാണ് പിന്നെ മനഃപാഠം ആക്കിയ വൈദ്യ ശാസ്ത്രത്തോടുള്ള എന്റെ വിശ്വാസം ,
ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവം എന്നെ കൈവിടില്ല എന്നുള്ള പ്രതീക്ഷ …ഇതൊക്കെയാണ് എന്നെ recov­ery ആവാൻ സഹായിക്കുന്നത് ..ഇപ്പോളും ഞാൻ ful­ly recov­ery ആയിട്ടില്ല നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കുക 🙏🏻ഞാൻ മാത്രമല്ല കോടിക്കണക്കിനു ആളുകൾ ലോകത്തിന്റെ പലയിടത്തായി , ആരോഗ്യപ്രവർത്തകരായും രോഗികളായും പലരും കൊറോണ എന്ന മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് ..
അവർക്കു വേണ്ടിയും പ്രാർത്ഥിക്കുക…
നമ്മൾ ഇതും അതിജീവിക്കും…
ശുഭപ്രതീക്ഷയോടെ അഞ്ജു തോമസ്

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.