1 മണിക്കൂറിൽ താഴെ സമയം മതി, ഫൈവ്‌ സ്റ്റാർ ഹോട്ടൽ വിഭവം സാൽസ പിൻവീൽ വീട്ടിൽ തന്നെ തയാറാക്കാം

Web Desk
Posted on July 18, 2020, 3:05 pm

കോവിഡ് 19 ഏറ്റവും അധികം ബാധിച്ചത് ഹോട്ടലുകളെയാണ് .പഞ്ചനക്ഷത്രം തുടങ്ങി താഴോട്ടുള്ള അടച്ചുപൂട്ടിയപ്പോൾ നക്ഷത്രഹോട്ടലുകളിലെ ഷെഫുമാർ പോലും തൊഴിൽ രഹിതരായി ഷട്ട്‌ഡൗൺ കാലത്താണ് ജനങ്ങൾ ഏറ്റവുമധികം പാചകപരീക്ഷണം നടത്തിയിട്ടുള്ളത് .

 

 

ഇത്തരം പരീക്ഷണം നടത്തുന്നവർക്കായി ഐടിസി വിന്‍ഡ്‌സര്‍എക്‌സിക്യൂട്ടീവ് ഷെഫ് അക്ഷ്രാജ് ജോധ സാല്‍സ പിന്‍വീല്‍ എന്ന ഇടനേര പലഹാരത്തിന്റെ റെസിപ്പി പങ്കുവെയ്ക്കുന്നു .

ചേരുവകള്‍

ആശീര്‍വാദ് ആട്ട — 2 കപ്പ്
എണ്ണ — മാവ് കുഴയ്ക്കുന്നതിനും പൊരിയ്ക്കുന്നതിനും — 1/4 കപ്പ്
അജൈ്വന്‍ സീഡ്‌സ് — 1 ടീസ്പൂണ്‍
സാല്‍സ — 1/2 കപ്പ്
മൊസ്സറെല്ല ചീസ് — 1 കപ്പ്
പാങ്കൊ ബ്രെഡ്ക്രമ്പ്‌സ് — 1 കപ്പ്
പിസ്സ സ്‌പൈസ് മിക്‌സ് — 1/4 കപ്പ്
ബോയില്‍ഡ് സ്വീറ്റ്‌കോണ്‍ നിബ്‌സ് — 1/2 കപ്പ്
കോണ്‍ഫ്‌ളോര്‍ പേസ്റ്റ് — 2 ടേബ്ള്‍സ്പൂണ്‍ + അരക്കപ്പ് വെള്ളം
ആശീര്‍വാദ് ഉപ്പ് — പാകത്തിന്
വെള്ളം — ആവശ്യത്തിന്

പാചകസമയം: 50 മിനിറ്റ്

പാചകവിധി:

1. ആട്ട, ഉപ്പ്, അജൈ്വന്‍ സീഡ്‌സ്, എണ്ണ എന്നിവ ഒരു ബൗളിലെടുത്ത് കട്ടിയുള്ള മാവായി കുഴച്ചെടുക്കുക. 20 മിനിറ്റു നേരം ഈ മാവ് മൂടി വെയ്ക്കുക.

2. ഈ മാവ് മീഡിയം സൈസിലുള്ള ഒരു ബോളാക്കിയ ശേഷം പരത്തിയെടുക്കുക.

3. പരത്തിയെടുത്ത് മാവില്‍ ഒരു ലെയര്‍ സാല്‍സ തൂവി പരത്തുക. ഇതിനു മേല്‍ സ്വീറ്റ് കോണും ചീസും വിതറുക.

4. ഇത് ഒരറ്റത്തു നിന്ന് ചുരുട്ടിയെടുത്ത് നീളന്‍ ആകൃതിയിലാക്കുക. ഇതിനെ വട്ടം വട്ടമായി മുറിയ്ക്കുക.

5. മുറിച്ചെടുത്ത കഷ്ണങ്ങള്‍ അമര്‍ത്തയതിനു ശേഷം കോണ്‍ഫ്‌ളോര്‍ പേസ്റ്റില്‍ മുക്കി പാങ്കോ ബ്രെഡ്ക്രമ്പ്‌സില്‍ പൊതിയുക

6. ഇവ ഡീപ് ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒരു ചീനച്ചട്ടിയില്‍ ചൂടാക്കുക.

7. ഈ പിന്‍വീലുകള്‍ സ്വര്‍ണനിറമാകും വരെ മീഡിയം ചൂടില്‍ മൊരിച്ചെടുക്കുക.

8. മൊരിഞ്ഞ വീലുകള്‍ ടിഷ്യു പേപ്പറില്‍ ഇറക്കിവെച്ച് പിസ്സ സ്‌പൈസ് മിക്‌സ് വിതറുക.

9. കെച്ചപ്പിനോടൊപ്പം ചൂടോടെ വിളമ്പുക.

Eng­lish sum­ma­ry: How to pre­pare Sal­sa Pin­weel

You may also like like this video: