4 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 2, 2024
October 1, 2024
October 1, 2024
September 30, 2024
September 27, 2024
September 27, 2024
September 25, 2024
September 24, 2024
September 18, 2024
September 12, 2024

മാംസജന്യ ഭക്ഷ്യവിഷബാധ എങ്ങനെ തടയാം

ഡോ. ഇർഷാദ് . എ.
ജനറൽ സെക്രട്ടറി, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള & അസിസ്റ്റന്റ് പ്രൊഫസർ, മീറ്റ് സയൻസ് വിഭാഗം, KVASU
May 2, 2022 7:25 pm

കേരളത്തിലെ ജനങ്ങളിൽ 95 ശതമാനം പേരും സസ്യേതര വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പണ്ടുകാലം മുതലേ കോഴി താറാവ് ആടുമാടുകൾ പന്നി തുടങ്ങിയവയുടെ ഇറച്ചിയും ഇറച്ചിയുല്പന്നങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ സംശുദ്ധമായാ മാംസം ഉല്പാദിപ്പിക്കുന്നതിനു വേണ്ടി സ്വീകരിക്കേണ്ട മുൻകരുതലുകളോ ശാസ്ത്രീയ കശാപ്പു മാർഗങ്ങളോ ഒന്നും തന്നെ ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ അനുവർത്തിക്കുന്നില്ല. ഇറച്ചിയും പാലും ശാസ്ത്രീയമാ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ വേഗത്തിൽ നശിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് എന്ന് നമുക്കറിയാം. അതിനാൽ അവയുടെ സംസ്കരണം, ഉത്പന്നനിർമാണം, പാക്കേജിംഗ്, സംഭരണം, വിതരണം എന്നിവയിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഉപഭോക്താക്കളും ഉല്പാദകരും മാംസോത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും മലിനീകരണമില്ലാതെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമുള്ള അറിവ് പരമപ്രധാനമാണ്.

കാസർഗോഡ് ഷവർമ കഴിച്ച് ഒരു കുട്ടി മരിച്ചു, നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ് എന്നകാര്യം ഒരു പ്രധാന വാർത്തയാണ് ഇന്ന്. ഇത്തരത്തിലുള്ള ജന്തു ജന്യരോഗങ്ങളും ഭക്ഷ്യവിഷബാധയും എല്ലാം നിരന്തരം വാർത്തയായി കൊണ്ടിരിക്കുകയാണ് ഈ കൊച്ചു കേരളത്തിൽ. സംശുദ്ധമായ മാംസ ഉൽപാദനത്തിനു സ്വീകരിക്കേണ്ട ശാസ്ത്രീയ മുൻകരുതലുകളോ കശാപ്പു രീതികളോ അനുവർത്തിച്ചു ഉല്പാദനവും മറ്റു മാംസോത്പന്ന നിർമാണവും നടത്തുന്നതിന് വളരെ ചുരുക്കം ചിലർ മാത്രമാണെന്ന് നമുക്ക് ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. 2006‑ലെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് കോഴികളെയും മറ്റു ഉരുക്കളെയും കശാപ്പ് ചെയ്ത് വിൽക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ അനുമതി വേണം. ഇത്തരം അനുമതിയുള്ള വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ ഇറച്ചി പൊതുജനങ്ങൾക്ക് ലഭ്യമാക്കാവൂ എന്നാണ് നിയമം. കേരളത്തിൽ മാംസ ഉൽപാദനം നടത്തുന്നതിനും മാംസ സംസ്കരിക്കുമ്പോൾ അനുവർത്തിക്കുന്ന സുരക്ഷാ മുൻകരുതലുകളും കോഴികളെയും ഉരുക്കളെയും കശാപ്പിന് മുൻപും പിമ്പും കൈകാര്യം ചെയ്യേണ്ട രീതിക്കും, വെറ്ററിനറി ഡോക്ടറുടെ പരിശോധനയും എല്ലാം ഭക്ഷ്യസുരക്ഷാ നിയമപ്രകാരവും പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും കൃത്യമായി നിർവചിച്ചിട്ടുണ്ട്. എന്നാൽ മാംസത്തിന്റെ ഗുണനിലവാര പരിശോധനയോ മറ്റു അനുബന്ധ കാര്യങ്ങളോ കാര്യമായ രീതിയിൽ കേരളത്തിൽ നടക്കുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്.

വൃത്തിഹീനമായ മാംസസംസ്കരണ രീതി, രോഗബാധിതരായ പക്ഷി മൃഗാദികളുടെ മാംസം ഭക്ഷിക്കുക എന്നിവ മൂലം കോളിഫോം, സാൽമൊണല്ല, ക്ഷയം, സ്റ്റഫൈലോകോക്കസ്, ബോട്ടുലിനം ടോക്സിസിറ്റി, വിരകളുടെ സാനിധ്യം, ചില വൈറൽ രോഗങ്ങൾ എന്നിവക്ക് കാരണമായേക്കാവുന്നതാണ്. കൂടാതെ ഭക്ഷ്യവിഷബാധ തടയുന്നതിന് മാംസ ഉൽപാദനത്തിനും ഉൽപ്പന്ന നിർമ്മാണത്തിന് ഉപയോഗിക്കുന്ന വെള്ളം, മറ്റു ഘടകങ്ങൾ, മാംസോത്പന്നങ്ങളുടെ കൂടെ ഭക്ഷിക്കുന്ന മറ്റു വിഭവങ്ങളായ വിവിധയിനം സാലഡുകൾ മയോനൈസുകൾ എന്നിവയുടെ ഗുണനിലവാരം ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. ഇത്തരത്തിലുള്ള മാംസജന്യ രോഗങ്ങളും മറ്റു ഭക്ഷ്യവിഷബാധകളും ആവർത്തിക്കാതിരിക്കാൻ ചില മുൻകരുതലുകൾ കശാപ്പു ശാലകളിലും വിപണന കേന്ദ്രങ്ങളും, ഹോട്ടലുകളും എല്ലാം എടുക്കേണ്ടതുണ്ട്.

മാംസജന്യ രോഗങ്ങളെ തടയാനുള്ള മുൻകരുതലുകൾ

• പ്രധാനമായും ശാസ്ത്രീയരീതിയിലുള്ള മാംസ സംസ്കരണവും, അവ ശീതീകരിച്ചു സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പൊതുജനങ്ങളും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും അറിഞ്ഞിരിക്കണം
• എല്ലാ കോഴികടകകളും അറവുശാലകളും ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് നവീകരിക്കണം
• കോഴി കടകളുടെയും കശാപ്പ് ശാലകളുടെയും ലൈസൻസിം ശക്തമാക്കേണ്ടത് ഒരു പ്രധാനപ്പെട്ട കാര്യമാണ്
• ഗവൺമെൻറ് തലത്തിലും പ്രൈവറ്റായി ആവശ്യാനുസരണം കശാപ്പ് ശാലകളുടെ നിർമാണം അവയിൽ നിന്നുള്ള മാലിന്യം സംസ്കരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം
• ബ്ലോക്ക് തലത്തിലോ പഞ്ചായത്ത് തലത്തിലോ ഫുഡ് സേഫ്റ്റി ഓഫീസ് സ്ഥാപിക്കുകയും കാര്യക്ഷമമായ ഉള്ള പരിശോധനകൾ നിർബന്ധമായും വേണം
• അറവു ശാലകളിൽ കശാപ്പു ചെയ്യുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും അസുഖങ്ങൾ ഇല്ല എന്നും ഭക്ഷ്യയോഗ്യം ആണെന്നും ഉറപ്പുവരുത്താൻ വെറ്ററിനറി ഡോക്ടറുടെ പരിശോധന കർശനമായി നടപ്പിലാക്കണം
• ജന്തുജന്യ രോഗങ്ങൾ തടയുന്നതിന് അവ മൂലമുണ്ടാകുന്ന പൊതു ജനാരോഗ്യ പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നതിനും വെറ്ററിനറി പബ്ലിക് ഹെൽത്ത് വിഭാഗം മൃഗസംരക്ഷണ വകുപ്പിനുള്ളിൽ രൂപീകരിക്കുക

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.