പ്രസവാനന്തരം മാത്രം വരുന്ന ഒരു പ്രശ്നമല്ല ശരീരത്തിലെ സ്ട്രച്ച് മാർക്ക്. തടി കൂടുമ്പോഴും കുറയുമ്പോഴുമെല്ലാം ശരീരത്തിൽ ഇത്തരം പാടുകൾ ഉണ്ടാകുന്നു. ആൺകുട്ടികളും പെൺകുട്ടികളുമെല്ലാം ഇതൊരു സൗന്ദര്യ പ്രശ്നമായി കാണുന്നു. സ്ട്രെച്ച് മാര്കുകള് അകറ്റാന്‍ സഹായിക്കുന്ന ചില വീട്ടുവിദ്യകളുണ്ട്. പ്രസവശേഷം ഉണ്ടാകുന്ന സ്ട്രച്ച് മാർക്കുകൾ നീക്കം ചെയ്യാൻ കോക്കോ ബട്ടർ നല്ലതാണ്. കോക്കോ ബട്ടറിൽ അടങ്ങിയിട്ടുള്ള എൻസൈമുകൾ ചർമ്മത്തിലെ കേടുവന്ന കോശങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. അതോടൊപ്പം കറ്റാർവാഴയുടെ നീരുപയോഗിച്ച് മസാജ് ചെയ്യുന്നത് സ്ട്രച്ച് മാർക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു.
കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള എൻസൈമ് നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തെ ആരോഗ്യമുള്ളതാക്കും. രക്തത്തിലെ വായുവിന്റെ അളവ് വർധിപ്പിക്കുന്ന തരത്തിലുള്ള വ്യായമം സ്ട്രച്ച് മാർക്കുകൾ മായിക്കും. മസിലുകളെ ടോൺ ചെയ്ത് ചർമ്മത്തെ ദൃഡമാക്കുന്നതും സ്ട്രച്ച് മാർക്കുകൾ അപ്രത്യക്ഷമാക്കാൻ സഹായിക്കും. മൂന്നു മാസമെങ്കിലും പാൽപ്പാട കൊണ്ട് മസാജ് ചെയ്യുന്നത് ഇത്തരം പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
മാതള നാരങ്ങ,മത്തങ്ങ,തണ്ണിമത്തൻ എന്നിവയിലെല്ലാം ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇതും ഏറെ ഗുണം ചെയ്യും.മിൽക്ക് ക്രീം അടങ്ങിയ സോപ്പ് ഉപയോഗിക്കുന്നതും നല്ലത്. കൂടാതെ ധാരാളം ശുദ്ധജലം കുടിക്കുന്നതും ഗുണം ചെയ്യും. സ്ട്രെച്ച് മാർക്സിന് ഏറ്റവും ഉത്തമമായ പരിഹാരമാണ് മുട്ടയുടെ വെള്ള. സ്ട്രെച്ച് മാർക്ക് ഉള്ള ഭാഗങ്ങളിൽ മുട്ടയുടെ വെള്ള ധാരാളം പുരട്ടാം. ബ്രഷ് ഉപയോഗിച്ച് പുരട്ടുന്നതാണ് നല്ലത്. തണുത്തവെള്ളം കൊണ്ട് മസാജ് ചെയ്യുന്നത് വയറിനെ കൂടുതൽ ആശ്വാസം നൽകും. രണ്ടാഴ്ച അടുപ്പിച്ച് മുട്ടയുടെ വെള്ള ഉപയോഗിക്കാൻ ശ്രമിക്കുക.
ഇത്തരം വഴികളെല്ലാം അധിക ചെലവില്ലാതെ വീട്ടിൽ വച്ചു തന്നെ പരീക്ഷിക്കാം. അൽപം സമയമെടുത്താലും ഇവയിലേതെങ്കിലും മാർഗം സ്വീകരിക്കുന്നതിലൂടെ ശരീരത്തിലെ സ്ട്രച്ച് മാർക്കിന് ഒരു പരിധി വരെ പരിഹാരം കാണാം.
English Summary: How to reduce stretch mark simple tips
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.