കഴുത്തിലെ ചുളിവുകള്‍ ഉണ്ടോ? എങ്കിൽ ഈ വിദ്യ പരീക്ഷിക്കൂ…

Web Desk
Posted on October 17, 2020, 10:39 am

പലപ്പോഴും കഴുത്തിന് ചുറ്റുമായി വരുന്ന ചുളിവുകൾ ആരും ശ്രദ്ധിക്കാറില്ല. കൊഴുപ്പ് അടിഞ്ഞു കൂടുന്നതിൻ്റെ ഭാഗമായി ഇരുണ്ട പാളികൾ പ്രത്യക്ഷപ്പെടുന്നതും നിറം മങ്ങുന്നതും പതിവാണ്.

സാധാരണ ഗതിയിൽ പ്രായാധിക്യത്തിന് അനുസരിച്ച് ചർമത്തിലെ ആരോഗ്യസ്ഥിയിയും ദൃഢതയും നഷ്ടപ്പെട്ടേക്കാം. ഇത് ചുളിവുകളിലേക്കും നിറം മങ്ങിയ കഴുത്തിലെ ചർമ്മത്തിലേക്കുമെല്ലാം നയിക്കുന്നു.മുഖം എത്ര ഭംഗിയായി സംരക്ഷിച്ചാലും കഴുത്തില്‍ ചുളിവുകള്‍ വീഴുന്നതും ചര്‍മം അയഞ്ഞു തൂങ്ങുന്നതും പ്രശ്‌നങ്ങളുണ്ടാക്കും. ഇതിനുള്ള ചില വീട്ടുപായങ്ങളുണ്ട്. അവ എന്താണെന്ന് നോക്കാം.

1. മുട്ട വെള്ള ചര്‍മത്തിലെ ചുളിവു നീക്കാനും ചര്‍മത്തിന് ഇറുക്കം നല്‍കാനും സഹായിക്കുന്ന ഒന്നാണ്. ഇത് കഴുത്തിനൊരു അയവ് സൃഷ്ടിക്കുന്നു.

2. ഓട്‌സ്, മുട്ടയുടെ വെള്ള എന്നിവയുടെ മിശ്രണം ചർമ്മത്തെ ദൃഢമാക്കുന്നതിനുള്ള ഏറ്റവും മികച്ച പോംവഴിയാണ്.

3. സിട്രസ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വളരെ നല്ലതാണ്. ഇത് ചർമ്മത്തിൽ വീഴുന്ന ചുളിവുകൾ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സഹായിക്കും. ഇത് ചര്‍മത്തിലും പ്രയോഗിയ്ക്കാം. കഴുത്തിലെ ചുളിവുകള്‍ക്ക് ഇത് നല്ലൊരു പ്രതിവിധിയാണ്.

4. വൈറ്റമിന്‍ ഇ അടങ്ങിയ ക്രീം അല്ലെങ്കിൽ വൈറ്റമിന്‍ ഇ ഓയിൽ ഉപയോഗിച്ച് കഴുത്തില്‍മസാജ് ചെയ്യുന്നത് ഉത്തമമായ രീതിയാണ്. വിറ്റാമിൻ ഇ യിൽ സ്വാഭാവിക മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുണ്ട്.

5. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കഴുത്ത് ഭാഗം സ്ക്രബ് ചെയ്യുന്നത് ശീലമാക്കുക. ഇത് നിങ്ങളുടെ കഴുത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന നിർജീവ ചർമ്മ കോശങ്ങളെ നീക്കം ചെയ്യുന്നതിന് സഹായിക്കും.

Eng­lish sum­ma­ry; how to remove neck wrin­kles

You may also like this video;