താരനാണോ പ്രശ്‌നം; ഒഴിവാക്കാന്‍ മൗത്ത് വാഷ്

Web Desk
Posted on April 24, 2019, 12:36 pm

ഇന്ന് യുവതീ യുവാക്കൾ നേരിടൊന്നൊരു വലിയ വെല്ലുവിളിയാണ് താരൻ. താരന്‍ ഇല്ലാതാക്കുന്നതിന്  പ്രതിവിധികൾ നാം ഓരോരുത്തരും തേടാറുണ്ട്. എന്നാൽ മിക്ക നുറുങ്ങുവിദ്യകൾക്കും താരനെ ഒഴിവാക്കാൻ സാധിക്കാറില്ല. ഒരു പുതിയ നുറുങ്ങു വിദ്യ ഈ അടുത്തിടെ ചിലർ പ്രയോഗിച്ചു ഫലം കണ്ടതായി പ്രചരിക്കുന്നുണ്ട്. ഏതൊരു കാര്യത്തിനും ഇരുവശങ്ങളും ഉണ്ടെന്നു ഓർമ്മിപ്പിച്ചു കൊണ്ട് താരനെ പ്രതിരോധിക്കാനായി ചിലവ് കുറഞ്ഞ ഒരു വഴി ആണ് ഇന്ന് പങ്കുവയ്ക്കുന്നത്.

മൗത്ത് വാഷ് ഉപയോഗിച്ച് താരനെ പൂര്‍ണമായും ഇല്ലാതാക്കാനാകും എന്നാണ് ഇപ്പോൾ യു ട്യൂബിലും മറ്റും പ്രചരിക്കുന്നത്. മൗത്ത് വാഷ്. എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

ഒരു സ്പൂണ്‍ മൗത്ത് വാഷ് ഒരു കഷ്ണം കോട്ടണ്‍ എന്നിവയാണ് താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍. എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

ഉപയോഗിക്കേണ്ട വിധം

മൗത്ത് വാഷില്‍ അല്‍പം പഞ്ഞി ഇട്ട് കുതിര്‍ത്ത് അത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. പത്ത് പതിനഞ്ച് മിനിട്ടിനു ശേഷം അല്‍പം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ഉപയോഗിക്കുന്നത് അനുസരിച്ച് അത് താരനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാവുന്നതാണ്. ഇതിലൂടെ താരനെ പൂര്‍ണമായും ഇല്ലാതാക്കാവുന്നതാണ്.

മൗത്ത് വാഷും അല്‍പം വെള്ളവും മിക്‌സ് ചെയ്ത് തലയില്‍ തേക്കുന്നതാണ് താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗ്ഗം. അല്‍പം സ്‌പ്രേ ബോട്ടിലില്‍ ഈ മിശ്രിതം ഉപയോഗിച്ച് അത് തലയില്‍ നല്ലതു പോലെ സ്‌പ്രേ ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് പതിനഞ്ച് മിനിട്ട് ശേഷം കഴുകിക്കളയാവുന്നതാണ്. രണ്ടാഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്യാവുന്നതാണ്.

ബേബി ഓയിലും മൗത്ത് വാഷും അല്‍പം ബേബി ഓയിലും മൗത്ത് വാഷും മിക്‌സ് ചെയ്ത് ഇത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇതും മുടിയുടെ ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു.