March 29, 2023 Wednesday

Related news

September 27, 2022
September 25, 2022
September 13, 2022
September 11, 2022
September 9, 2022
September 9, 2022
September 8, 2022
September 8, 2022
September 8, 2022
September 8, 2022

അതിനജീവനത്തിന്റെ പൊന്നോണവുമായി എച്ച്പിസിഎൽ

Janayugom Webdesk
കൊച്ചി
July 28, 2021 3:06 pm

ഓണത്തോടനുബന്ധിച്ച് ഹിന്ദുസ്ഥാൻ പെട്രോളിയം കൊച്ചി റീജിയൺ എൽ പി ജി വിഭാഗം വിവിധ ഗ്യാസ് ഉൽപ്പന്നങ്ങളുടെ ഉപഭോക്താക്കൾക്കായി അതിജീവനത്തിന്റെ പൊന്നോണം എന്ന പേരിൽ ഉത്സവകാല പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. 5 കിലോ , 14.2 കിലോ, 19 കിലോ തുടങ്ങിയ വിവിധ ഗ്യാസ് സിലിണ്ടറുകളുടെ പുതിയ കണക്‌ഷൻ എടുക്കുന്ന ഉപഭോക്താക്കൾക്കായും സെക്കൻഡ് സിലണ്ടർ ‚ഗ്യാസ് സ്റ്റവ് പുതിയതായും മാറ്റി വാങ്ങുന്നവരുമായ ഉപഭോക്താക്കൾക്കായി നിരവധി സമ്മാനങ്ങളാണ് ഓണക്കാലത്ത് ഒരുക്കിയിട്ടുള്ളതെന്ന് കമ്പനി ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ അംഗീകൃത ഏജൻസികളിൽ നിന്നും ഇന്നുമുതൽ ഒക്ടോബർ 27 വരെയുള്ള കാലയളവിൽ  സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെയാണ് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നത്.

ബമ്പർ സമ്മാമായി റനോൾട്ട് ക്വിഡ്‌സ് കാറും ‚പത്തോളം എൽ ഇ ഡി ടിവികളും വാഷിങ് മെഷീനുകളും നൂറോളം മിക്സികളും ഗ്ലാസ് ടോപ് ഗ്യാസ് സ്റ്റവുകൾ തുടങ്ങിയ 25000 ഓളം ഉറപ്പായ സമ്മാനങ്ങളും ലഭിക്കും. മൊബൈൽ ആപ്പുവഴി നടത്തുന്ന തെരെഞ്ഞെടുത്ത റീഫിൽ ബുക്കിങ് പേയ്‌മെന്റുകൾക്കും പ്രത്യേക സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ എച്ച് പി സി എൽ റീജിയണൽ മാനേജർ സുനിൽകുമാർ ടി യു , മാർക്കറ്റിങ് മാനേജർ അഖിൽ ഹരി, യൂസഫ് (കലൂർ ബിസ്മി ഗ്യാസ് ഏജൻസി ), മനോജ് (തിരുവനന്തപുരം രജനി ഗ്യാസ് ഏജൻസീസ് ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.