August 19, 2022 Friday

Related news

February 2, 2022
February 1, 2022
February 1, 2022
February 18, 2020
January 31, 2020
January 28, 2020
January 24, 2020
January 23, 2020
January 9, 2020

പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ ഇടിവ്; ബജറ്റിന് മുമ്പേ പ്രതിസന്ധി രൂക്ഷം

Janayugom Webdesk
ന്യൂഡൽഹി
January 24, 2020 11:22 pm

രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് പ്രത്യക്ഷ നികുതി വരുമാനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതെന്ന് സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. നടപ്പ് സാമ്പത്തിക വർഷം 13.5 ട്രില്യൻ രൂപയാണ് പ്രത്യക്ഷ നികുതി വരുമാന ഇനത്തിൽ മോഡി സർക്കാർ ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 17 ശതമാനം വർധനയായിരുന്നു ലക്ഷ്യം. ജനുവരി 23ലെ കണക്കുകൾ പ്രകാരം 7.3 ട്രില്യൺ രൂപമാത്രമാണ് പ്രത്യക്ഷ നികുതി വരുമാനമായി എത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സമാന മാസത്തിലെ കണക്കുകളേക്കാൾ 5.5 ശതമാനം കുറവാണ് ഇക്കുറി ഉണ്ടായത്. ഇപ്പോഴത്തെ സ്ഥിതിയിൽ പരമാവധി 11.5 ട്രില്യൺ രൂപ മാത്രമേ നടപ്പ് സാമ്പത്തിക വർഷം പ്രത്യക്ഷ നികുതി വരുമാനമായി ലഭിക്കുകയുള്ളുവെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ വർഷത്തെക്കാൾ ശരാശരി പത്ത് ശതമാനം കുറവ്. രാജ്യത്തെ മൊത്തം റവന്യു വരുമാനത്തിന്റെ 80 ശതമാനവും പ്രത്യക്ഷ നികുതി ഇനത്തിലൂടെയാണ് എത്തുന്നത്. അതുകൊണ്ടുതന്നെ പ്രത്യക്ഷ നികുതി വരുമാനത്തിലെ കുറവ് ദൈനംദിന ചെലവുകൾക്കായി കൂടുതൽ തുക വായ്പ എടുക്കേണ്ട സ്ഥിതി സൃഷ്ടിക്കും. കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ച മോഡി സർക്കാരിന്റെ തീരുമാനമാണ് പ്രത്യക്ഷ നികുതി വരുമാനം ഗണ്യമായി കുറയാനുള്ള കാരണമെന്നും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വരുമാനം കുറഞ്ഞാല്‍ സര്‍ക്കാരിന് മു­ന്നി­ല്‍ ഉള്ള വഴി ക­ടം വാങ്ങുകയെന്നതാണ്. എന്നാല്‍ ഇങ്ങനെ കടം വാങ്ങുന്നത് ധനക്കമ്മി വര്‍ധിക്കുന്നതിന് കാരണമാകും. ഇത് കുറയ്ക്കുകയെന്നതാണ് കഴിഞ്ഞ കുറെക്കാലമായി സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നത്. വരുമാനം കുറയുകയും ചെലവ് കുറയ്ക്കുകയും ചെയ്താല്‍ അത് സമ്പദ് വ്യവസ്ഥയിലെ പണത്തിന്റെ അളവ് കുറയ്ക്കും. ഇത് കൂടുതല്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. രണ്ടാം മോഡി സര്‍ക്കാരിന്റെ രണ്ടാം ബജറ്റാണ് അടുത്തമാസം ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കുക എന്നതാണ് മോഡി സർക്കാരിനു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷത്തെ ഒന്നാം പാദത്തില്‍ അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയപ്പോള്‍ രണ്ടാം പാദത്തില്‍ 4.5 ശതമാനമായി ചുരുങ്ങുകയും, ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായി മാറുകയും ചെയ്തു. നിക്ഷേപ മേഖല ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നിരവധി നടപടികള്‍ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇതിനുള്ള ഫണ്ട് എവിടെനിന്നും കണ്ടെത്തുമെന്ന ആശങ്കയും കേന്ദ്രസർക്കാരിനുണ്ട്.

Eng­lish sum­ma­ry: Huge decline in direct tax revenues

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.