24 March 2025, Monday
KSFE Galaxy Chits Banner 2

Related news

February 20, 2025
January 1, 2025
September 19, 2024
September 16, 2024
September 14, 2024
September 13, 2024
September 12, 2024
August 27, 2024
April 8, 2024
March 15, 2024

സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപനയിൽ വൻ ഇടിവ്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 കോടി രൂപയുടെ കുറവ് 
Janayugom Webdesk
തിരുവനന്തപുരം
September 16, 2024 6:27 pm

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയിൽ കുറവ്. ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ നടന്നത് 701 കോടിയുടെ വിൽപ്പനയാണ്. കഴിഞ്ഞ വർഷം ഈ ദിവസങ്ങളില്‍ 715 കോടിയുടെ മദ്യം വിറ്റിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ ഇത്തവണ രേഖപ്പെടുത്തിയത്. 

അതേസമയം, സംസ്ഥാനത്ത് ഉത്രാട ദിവസത്തെ മദ്യ വിൽപ്പനയിൽ 4 കോടിയുടെ വർധനയാണ് ഉണ്ടായത്. 124 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. മദ്യവിൽപ്പനയിൽ കുറവ് ഉണ്ടായതുമായി ബന്ധപ്പെട്ട് ബെവ്കോ പരിശോധന ആരംഭിച്ചു. ഇത്തവണ ബാറുകളുടെ എണ്ണത്തിലും വർധനവുണ്ട്. സംസ്ഥാനത്ത് 850ലധികം ബാറുകളാണ് പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.