9 July 2025, Wednesday
KSFE Galaxy Chits Banner 2

Related news

July 6, 2025
June 13, 2025
June 7, 2025
June 1, 2025
May 19, 2025
May 18, 2025
May 16, 2025
May 15, 2025
May 10, 2025
May 5, 2025

തിരുവനന്തപുരത്ത് ടി വി എസ് ഷോറൂമിൽ വൻ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

Janayugom Webdesk
തിരുവനന്തപുരം
June 7, 2025 8:13 am

തിരുവനന്തപുരം നഗരത്തിലെ പി എം ജി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ടി വി എസ് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം. പുലർച്ചെ നാല് മണിയോടെയാണ് തീ പടർന്നുപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകളാണ് ആദ്യം തീയണയ്ക്കാൻ സംഭവസ്ഥലത്തെത്തിയത്. പിന്നീട്, തിരുവനന്തപുരത്ത് നിന്ന് നാല് യൂണിറ്റും, ചാക്ക, വിഴിഞ്ഞം, കഴക്കൂട്ടം, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്റും ഉൾപ്പെടെ കൂടുതൽ യൂണിറ്റുകൾ എത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു. തീ നിലവിൽ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.

തീപിടിത്തം ഉണ്ടായ സമയത്ത് ഷോറൂമിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. സമീപത്തെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് തീപിടിത്തം കണ്ട് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. പുതിയ സ്കൂട്ടറുകൾക്ക് ഉൾപ്പെടെ തീപിടിച്ച് നശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.