15 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 13, 2025
January 13, 2025
January 13, 2025
January 11, 2025
January 11, 2025
December 30, 2024
December 19, 2024
December 13, 2024
December 4, 2024
December 2, 2024

വണ്ടിപ്പെരിയാറിൽ വൻ തീപിടിത്തം; 5 കടകളും കമ്പ്യൂട്ടർ സെന്ററും ഡ്രൈവിങ് സ്കൂളും കത്തി നശിച്ചു

Janayugom Webdesk
ഇടുക്കി
January 11, 2025 9:04 am

വണ്ടിപ്പെരിയാറിലെ പശുമല കവലയിലെ കെ ആർ ബിൽഡിങ്ങിൽ തീപിടുത്തം. അഞ്ചു കടകളാണ് കത്തി നശിച്ചു. കമ്പ്യൂട്ടർ സെൻ്ററും ഡ്രൈവിംഗ് സ്കൂളും ഉൾപ്പടെ കത്തിനശിച്ചു. രാവിലെ അഞ്ചുമണിയോടുകൂടിയാണ് തീപിടുത്തം സംഭവിച്ചത്. 40 വർഷത്തിലേറെ പഴക്കമുള്ള രണ്ടുനില കെട്ടിടമാണ് കത്തിനശിച്ചത്. പീരുമേട് കുമളി സ്റ്റേഷനുകളിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി തീ അണയ്ക്കുകയായിരുന്നു. 

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നി​ഗമനം. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അഞ്ച് കടകളും, മുകളിലത്തെ നിലയിൽ കമ്പ്യൂട്ടർ സെൻ്ററും, ഡ്രൈവിംഗ് സ്കൂളുമാണുണ്ടായിരുന്നത്. കെട്ടടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പീരുമേട്ടിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടര്‍ന്നത്. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പകരാതെ ഇരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു. കാഞ്ഞിരപള്ളി കട്ടപ്പന എന്നിവടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് സംഭവ സ്ഥലത്ത് എത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കെട്ടിടം ഏകദേശം പൂർണമായും കത്തി നശിച്ച നിലയിലാണ്.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.